ട്രാന്‍സ്ജെന്‍ഡര്‍സിന്റെ കഥപറയാൻ കുലദേവദയുടെ പേരുമായി ‛അവനോവിലോന′ ഒരുങ്ങുന്നു

സന്തോഷ് കീഴാറ്റൂര്‍,ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ പുരസ്​കാര ജേതാക്കളായ ഷെറി, ടി. ദീപേഷ് എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന ‛അവനോവിലോന′ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടൻ മോഹന്‍ലാല്‍ തന്‍റെ ഫേസ്​ബുക്ക് പേജിലൂടെ പുറത്തിറക്കി.

Step 2: Place this code wherever you want the plugin to appear on your page.
<div class="fb-post" data-href="https://www.facebook.com/ActorMohanlal/posts/263677235125549" data-width="500" data-show-text="true"><blockquote cite="https://www.facebook.com/ActorMohanlal/posts/263677235125549" class="fb-xfbml-parse-ignore"><p>Best wishes Santhosh Keezhattoor for your first Production Venture</p>Posted by <a href="https://www.facebook.com/ActorMohanlal">Mohanlal</a> on&nbsp;<a href="https://www.facebook.com/ActorMohanlal/posts/263677235125549">Sunday, 31 January 2021</a></blockquote></div>

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിത പശ്ചാത്തലം പറയുന്ന ഈ ചിത്രത്തില്‍ എഡ്ഡി എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ്​ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്നത്​. ട്രാന്‍സ്ജെന്‍ഡന്മാരുടെ കുലദേവതയാണ് ഗ്രീക്ക് ദേവതയായ ‛അവനോവിലോന′. ‛ആദിമധ്യാന്തം′ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഷെറിയും ‛ടെെപ്പ് റെറ്റര്‍′എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ടി. ദീപേഷും ഒന്നിക്കുന്ന സിനിമയാണിത്​.

കെ.സി. കൃഷ്ണന്‍, റിയാസ്, കെ.എം.ആര്‍, കോക്കാട് നാരായണന്‍, മിനി രാധന്‍, ഒ. മോഹനന്‍, എ.വി. സരസ്വതി തുടങ്ങിയവര്‍ക്കൊപ്പം കണ്ണൂരിലെ ഇരുപതോളം ട്രാന്‍സ്ജെന്‍ഡര്‍ന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ്,നിവ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സന്തോഷ് കീഴാറ്റൂര്‍, ശ്രീമ അനില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജലീല്‍ ബാദുഷ ആണ്​.

തിരക്കഥ, സംഭാഷണം- ഷെറി, പ്രൊജക്റ്റ് ഡിസെെനര്‍-ഡിക്സണ്‍ പൊടുത്താസ്, എഡിറ്റര്‍-അഖിലേഷ് മോഹന്‍, പശ്​ചാത്തല സംഗീതം-ഗോപീ സുന്ദര്‍, കല-സുനീഷ് വടക്കുമ്പാടന്‍, മേക്കപ്പ്-മണികണ്ഠന്‍ ചുങ്കത്തറ, വസ്ത്രാലങ്കാരം-റിയ ഇഷ, സ്റ്റില്‍സ്-ലിജിന്‍ രവി, പരസ്യകല-ലൈനോജ്‌ റെഡ് ഡിസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രതാപന്‍ പടിയില്‍, അസിസ്റ്റന്‍റ്​ ഡയറക്ടര്‍-വര്‍ഷ ജിത്തു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അനീഷ് നമ്പ്യാര്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here