20 വര്‍ഷം പഴക്കമുള്ള 51 ലക്ഷം വാഹനങ്ങള്‍ പൊളിക്കും; തീരുമാനം മികച്ചത്: നിതിന്‍ ഗഡ്ക്കരി

20 വര്‍ഷം പഴക്കമുള്ള 51 ലക്ഷം വാഹനങ്ങള്‍ പൊളിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മികച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി.

രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കേന്ദ്ര ബജറ്റില്‍ കാലാവധി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ബജറ്റ് തീരുമാനം അനുസരിച്ച് അന്തരീക്ഷ മലിനീകരണം 25 മുതല്‍ 30 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശപ്രകാരം വാണിജ്യവാഹനങ്ങള്‍ക്ക് പരമാവധി 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി.

പഴയതും നിരത്തിലിറങ്ങാന്‍ യോഗ്യമല്ലാത്തതുമായ വാഹനങ്ങള്‍ പൊളിക്കാന്‍ സ്‌ക്രാപ്പിങ് പോളിസിയാണ് കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ചത്. സ്‌ക്രാപ്പിങ് പോളിസി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി അറിയിച്ചത്

കാലാവധി പൂര്‍ത്തിയായ വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കുകയും ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ പൊളിക്കുക.

കേന്ദ്ര ബജറ്റിലവതരിപ്പിച്ച് ഈ തീരുമാനം ഓട്ടോമൊബൈല്‍ മേഖലയ്ക്ക് കരുത്താകുമെന്നും ഇതിലൂടെ റോഡ് സുരക്ഷ വര്‍ധിക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News