കരുതല്‍ കരങ്ങളായി സര്‍ക്കാര്‍; പ്രതീക്ഷയോടെ സജയകുമാര്‍

ജന്മനാ ഇരു കൈകളുമില്ലാത്ത സജയകുമാറിന് കരുതല്‍ കരങ്ങളാവുകയാണ് സര്‍ക്കാര്‍. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലേക്ക് സ്ഥിരമായൊരു ജോലി എന്ന സ്വപ്നവുമയാണ് സജയകുമാര്‍ എത്തിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്നില്‍ ഏറെ പ്രതീക്ഷയോടെ യാണ് കാല് കൊണ്ട് അപേക്ഷ യില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത്.

സജയകുമാറിന്റെ ആവശ്യമറിഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയ്ക്ക് അപേക്ഷ ശുപാര്‍ശ ചെയ്യാമെന്ന് ഉറപ്പുനല്‍കി. കൈകവിരലുകളെക്കാള്‍ മനോഹരമായി കാല്‍വിരല്‍ കൊണ്ട് എഴുതിയ അപേക്ഷ മന്ത്രി സഹാനുഭൂതിയോ ടെയാണ് നോക്കിയത്.

പട്ടാഴി പന്ത്രണ്ടുമുറി സ്വദേശിയാണ് 34 വയസ്സുള്ള സജയകുമാര്‍. ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തരബിരുദധാരിയാണ്. കൊല്ലം ജില്ല സമഗ്ര ശിക്ഷാ കേരളം, കുളക്കട ബിആര്‍സിക്ക് കീഴില്‍ പട്ടാഴി ജിവിഎച്ച്എസ്എസ്, മോഡല്‍ എല്‍പിഎസ്, പിടവൂര്‍ എല്‍പിഎസ് എന്നിവിടങ്ങളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളില്‍ സ്‌പെഷ്യലിസ്റ്റ് ഡ്രോയിങ്ങില്‍ താത്കാലിക അധ്യാപകനായി അഞ്ച് വര്‍ഷമായി ജോലി ചെയ്തു വരികയാണ്. കൈകളില്ല എന്നത് ഒരിക്കലും പരിമിതികളാകാതെ കാല്‍ വിരലുകള്‍കൊണ്ട് ചിത്രരചനയില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരനാണ്.

സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക യോഗ്യത ടെസ്റ്റായ കെ – ടെറ്റ് ജേതാവാണ്. തൊഴില്‍ ലഭ്യമാക്കുമെന്ന മന്ത്രിയുടെ വാക്കുകളില്‍ നിറഞ്ഞ പ്രതീക്ഷയോടെയാണ് കലാകാരന്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News