കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാന്‍ കോടതി ഉത്തരവ്

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ കേസിൽ സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീരാം വെങ്കിട്ടരാമന് അപകടദൃശ്യങ്ങൾ നൽകാൻ ഉത്തരവിട്ടത്.

മാധ്യമ പ്രവർ‍ത്തകൻ കെ.എം.ബഷീര്‍ വാഹന അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പൊലീസ് തെളിവായി നൽകിയ സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ നേരത്തെ രംഗത്തെത്തിയിരുന്നു.

എന്നാൽ ദൃശ്യങ്ങൾ പ്രതിക്ക് നൽകാൻ ഇന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജുഡിഷ്യൽഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീരാം വെങ്കിട്ടരാമന് അപകടദൃശ്യങ്ങൾ നൽകാൻ ഉത്തരവിട്ടത്.

പൊലീസ് തെളിവായി നൽകിയ രണ്ടു സിഡികള്‍ നൽകണമെന്നാണ് ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ടത്.

എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ കോടതിമുറിക്കുള്ളിൽ പ്രദർശിപ്പിച്ചാൽ ഇത് പ്രതിക്ക് കൂടി കാണുവാനുള്ള അനുവാദം നൽകിയാൽ മതി എന്ന് പ്രോസിക്യൂഷൻ നിലപാട് സ്വീകരിച്ചു, ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നൽകാനുള്ള നിയമസാധുതയില്ലെന്നാണ് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ വീദിച്ചത്.

തുർന്ന് അപകടത്തിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡി.വിഡിയുടെ പകർപ്പ് പ്രതിക്ക് നൽകിയാൽ ഈ ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ നഷ്‌ടമാകുമോ എന്ന കാര്യത്തിൽ പരിശോദിച്ച് റിപ്പോർട്ട് നൽകാൻ ഫോറൻസിക് വിദഗ്ധരോട് കോടതി നിർദ്ദേശിച്ചു.

ഫോറൻസിക് വിദഗ്ധർ നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതി ദൃശ്യങ്ങൾ കൈമാറാൻ ഉത്തരവിട്ടത്. 2019 ആഗസ്റ്റ് മൂന്നിന് രാത്രി ഒരു മണിക്കാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീർ മരണപെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News