വർഗീസിന് ജീവിത വെളിച്ചമേകി അദാലത്ത്

വർഗീസിന്റെ ജീവിതത്തിൽ വെളിച്ചം പകർന്ന് സർക്കാരിന്റെ ഇടപെടൽ. പുനലൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ കാഴ്ച പരിമിതി നേരിടുന്ന വർഗീസ് ഏറെ പ്രതീക്ഷയോടെയാണ് എത്തിയത്.

2017ൽ വാഹനാപകടത്തെ തുടർന്ന് വർഗീസിനെ ഇരു കണ്ണുകളുടെയും കാഴ്ച പൂർണമായും നഷ്ടമായി. ചികിത്സയെ തുടർന്ന് 10 ശതമാനം കാഴ്ചയാണ് തിരികെ ലഭിച്ചത്. അപകടത്തിൽ ഇടതു കൈയ്ക്കും വലതു കാലിനും ബലക്ഷയം സംഭവിച്ചു.

തുടർ ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷയുമായാണ് അദാലത്തിൽ എത്തിയത്. വർഗീസിന്റെ ദുരിത ജീവിതം കേട്ടറിഞ്ഞ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉടൻതന്നെ 25,000 രൂപയുടെ ചികിത്സാ ധനസഹായം അനുവദിക്കുകയായിരുന്നു.

കാഴ്ച പരിമിതിയുള്ളതിനാൽ ജോലികളൊന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. വാളകം വാഴവിള കോളനിയിലുള്ള സഹോദരിയുടെ ഭൂമിയിലുള്ള വീട്ടിലാണ് കഴിയുന്നത്. നാട്ടുകാരുടെയും സഹപ്രവർത്തകരുടേയും സഹായത്താൽ ലോട്ടറി കച്ചവടത്തിനുള്ള ലൈസൻസ് ലഭിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ച തുകയിൽനിന്ന് കുറച്ച് ചിലിത്സയ്ക്കായും ബാക്കി തുക ഉപയോഗിച്ച് ലോട്ടറി കച്ചവടം നടത്തുവാനുമാണ് വർഗീസിന്റെ തീരുമാനം. സർക്കാരിനോടുള്ള നിറഞ്ഞ നന്ദി രേഖപ്പെടുത്തുമ്പോൾ സന്തോഷത്താൽ വർഗീസിന്റെ കണ്ണുകൾ ഈറനണിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News