കര്‍ഷക സമരത്തെ ഒറ്റപ്പെടുത്തി കേന്ദ്രം; കര്‍ഷകരെ തടയാനായി ട്രയിനുകള്‍ക്ക് നിയന്ത്രണം

ദില്ലി അതിര്‍ത്തികള്‍ കേന്ദ്രികരിച്ചു നടക്കുന്ന കര്‍ഷക സമരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് കര്‍ഷകനേതാക്കള്‍.

കൂടുതല്‍ കര്‍ഷകര്‍ സമര കേന്ദ്രങ്ങളില്‍ എത്തുന്നത് തടയാന്‍ പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

സമരവേദികള്‍ക്ക് അടുത്തുള്ള റോഡുകള്‍ ആണികളും കമ്പിവേലികളും ബാരിക്കേഡും വച്ച് പൊലീസ് അടച്ചു. അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ്, കാള്‍ സംവിധാനങ്ങളും റദ്ധ് ചെയ്തു.

കര്‍ഷരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്നത് മനുഷ്യത്ത രഹിതമാണെന്ന് എംപി എളമരം കരിം വിമര്‍ശിച്ചു.

സമരാന്തരീക്ഷം ചര്‍ച്ച ചെയ്യാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം പുരോഗമിക്കുന്നു.

സര്‍വ്വ കക്ഷി യോഗത്തില്‍ നിന്നും ബിജെപി വിട്ട് നിന്നു. അതേ സമയം ശനിയാഴ്ച ഉച്ചത്ത് 12 മുതല് 3 വരെ രാജ്യവ്യാപക വഴിതടയല്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News