മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകളോളം നടന്ന് വനിതാ എസ്‌ഐ; അഭിനന്ദനവുമായി സോഷ്യല്‍മീഡിയ

ശ്രീകാകുളത്തെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയ കെ ശ്രീഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനാഥ മൃതദേഹം ചുമലിലേറ്റി രണ്ട് കിലോമീറ്ററോളം നടന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ശ്രീഷ.

തിങ്കളാഴ്ച്ചയാണ് ആന്ധ്രപ്രദേശിലെ ശ്രീകാകളുത്തുള്ള അദവി കൊത്തൂര്‍ ഗ്രാമത്തില്‍ അജ്ഞാത മൃതദേഹം വഴിയരികില്‍ കണ്ടത്. സബ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തിയതിന് ശേഷമാണ് യാചകനാണ് മരിച്ചതെന്നും അസുഖബാധിതനായിരുന്നുവെന്നും അറിയുന്നത്.

മൃതദേഹം സംസ്‌കരിക്കാന്‍ പ്രദേശവാസികള്‍ ആരും തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ശ്രീഷ തന്നെ സ്വന്തം ചുമലില്‍ മൃതദേഹം ഏറ്റിയത്. സഹായത്തിന് ഗ്രാമത്തിലുള്ളവരോട് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെങ്കിലും ആദ്യം ആരും തയ്യാറായില്ല.

പിന്നീട് രണ്ട് പേര്‍ കൂടി ശ്രീഷയുടെ സഹായത്തിന് എത്തി. രണ്ട് കിലോമീറ്ററോളം മൃതദേഹവുമായി പൊലീസ് ഉദ്യോഗസ്ഥ നടന്നു. ലളിത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് മൃതദേഹത്തിന്റെ അന്ത്യ കര്‍മങ്ങള്‍ നടത്തിയത്.

മൃതദേഹവുമായി പൊലീസ് ഉദ്യോഗസ്ഥ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ ശ്രീഷയ്ക്ക് അഭിനന്ദനവുമായി രംഗത്ത് എത്തുകയായിരുന്നു. ശ്രീഷയെ അഭിനന്ദിച്ച് ഡിജിപി ഗൗതം സാവങ്ങും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News