അമ്പലത്തിൽ പോണം, കണ്ണെഴുതി താ അമ്മേ…: സ്നേഹത്തോടെ കെഞ്ചി ശരണ്യ: വിഡിയോ

കാന്‍സറിന്റെ വേദനയില്‍ നിന്നു ജീവിതത്തിലേക്കു തിരികെ നടക്കുകയാണ് പ്രിയതാരം ശരണ്യ ശശി. ആ മടക്കയാത്രയില്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളൊക്കെയും ശരണ്യ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുമുണ്ട്. പ്രിയപ്പെട്ടവരുമായി സംവദിക്കാന്‍ യൂ ട്യൂബ് ചാനലുമായി എത്തിയ ശരണ്യ ഇക്കുറി തന്റെ യൂട്യൂബ് ചാനലിലൂടെ അമ്മയെ പരിചയപ്പെടുത്തുകയാണ്. അമ്പലത്തില്‍ തൊഴാന്‍ പോകുന്നതിന് മുന്നോടിയായി ശരണ്യ അണിഞ്ഞൊരുങ്ങുമ്പോള്‍ കൂട്ടിനെത്തുന്നത് അമ്മയാണ്.

നന്നായി പഠിക്കുമായിരുന്നു ശരണ്യയെന്ന് അമ്മ പറയുന്നു. ‘അവള്‍ വളരെ നന്നായി പഠിക്കുമായിരുന്നു. നല്ലൊരു സര്‍ക്കാര്‍ജോലിയൊക്കെ നേടി കുടുംബമായി ജീവിക്കുമെന്നാണ് കരുതിയത്. കലാകാരിയാകുമെന്ന് കരുതിയതേയില്ല. എല്ലാം നിമിത്തമാണ്. കലാപരമായി പാരമ്പര്യമേതും ഇല്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ അവള്‍ക്കൊരു പ്രതിസന്ധി വന്നപ്പോള്‍ പിന്തുണയേറിയത് മകള്‍ കലാകാരിയായതു കൊണ്ടാണ്-‘ അമ്മ പറയുന്നു.

ശരണ്യയുടെ യൂട്യൂബ് ചാനലായ സിറ്റി ലൈറ്റ്‌സിലാണ് അമ്മയെ പരിചയപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News