അകാലിദള്‍ അധ്യക്ഷന്‍റെ വാഹനത്തിന് നേരെ ആക്രമണം വെടിവയ്പ്പില്‍ നാലുപേര്‍ക്ക് പരുക്ക്

അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. പഞ്ചാബിലെ ജലാലബാദിലായിരുന്നു ആക്രമണം നടന്നത്.

കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തില്‍ വെടിയുതിര്‍ക്കുകയയിരുന്നുവെന്ന് ബാദല്‍ പ്രതികരിച്ചു. വെടിവെപ്പില്‍ 4 പേര്‍ക്ക് പരിക്കേറ്റു. അകാലി ദളിന്റെ ഓഫീസിലേക്ക് കല്ലേറും നടന്നതായാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

സുഖ്ബീര്‍ ബാദലിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ബുള്ളറ്റ് പ്രൂഫ് എസ്‌യുവിയില്‍ മുന്‍സീറ്റിലായിരുന്നു ബാദല്‍ ഇരുന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here