
കേരള പൊലീസിന്റെ ഉദ്വേഗജനകമായ കേസ് അന്വേഷണവുമായി ഓപ്പറേഷന്‍ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറെന്ന സൂചന നല്‍കുന്നതാണ് ട്രെയിലറിലെ രംഗങ്ങള്‍. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് നിർമാണം. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഓപ്പറേഷന്‍ ജാവ ‘ ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് സംവിധായകന്‍.
കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പൊലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്നതില്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് ‘ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
ക്യാമറ ഫായിസ് സിദ്ദിഖ് ആണ്.എഡിറ്റര്‍ നിഷാദ് യൂസഫ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here