കൊച്ചിൻ ഹനീഫയുടെ ഓർമ്മകളിൽ സിനിമാലോകം ;വിടപറഞ്ഞിട്ട് 11 വർഷങ്ങൾ

മലയാളത്തിന്റെ പ്രിയനടൻ കൊച്ചിൻ ഹനീഫ വിട്ടുപിരിഞ്ഞിട്ട് 11 വർഷങ്ങളാകുന്നു.ചിരികളിലൂടെ ഓർമ്മ ഉണർത്തുന്ന കൊച്ചിൻ ഹനീഫ ഏറെ വേദനിപ്പിച്ചാണ് മൺമറഞ്ഞത്. അദ്ദേഹത്തിന്റെ പതിനൊന്നാം ചരമ വാർഷികത്തിൽ ഓർമ്മപ്പൂക്കൾ അർപ്പിക്കുകയാണ് സിനിമാലോകം. പ്രിയ സുഹൃത്തിന്റെ ഓർമ്മയിൽ മമ്മൂട്ടിയും മോഹൻലാലും ഫേസ്ബുക്കിലൂടെ ഓർമ്മകൾ പങ്കുവെച്ചു.
Step 2: Place this code wherever you want the plugin to appear on your page.

ഓർമ്മപ്പൂക്കൾ

Posted by Mohanlal on Monday, 1 February 2021

‘ഓർമ്മപ്പൂക്കൾ’, മമ്മൂട്ടിയും മോഹൻലാലും ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം കൊച്ചിൻ ഹനീഫയുടെ ചിത്രവും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. നാല്പതോളം സിനിമകളിൽ ഇരുവർക്കുമൊപ്പം ഹനീഫ അഭിയനയിച്ചിട്ടുണ്ട്. കൊച്ചിൻ ഹനീഫ മലയാളത്തിൽ സംവിധാനം ചെയ്ത ഏഴ് സിനിമകളിൽ അഞ്ചിലും മമ്മൂട്ടിയായിരുന്നു നായകൻ.കൊച്ചിൻ ഹനീഫയുടെ മരണാനന്തര ചടങ്ങിൽ പൊട്ടിക്കരഞ്ഞ മമ്മൂട്ടിയെ മലയാളികൾ മറന്നിട്ടില്ല.
Step 2: Place this code wherever you want the plugin to appear on your page.

ഓർമ്മപ്പൂക്കൾ

Posted by Mammootty on Monday, 1 February 2021

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ തന്റേതായ സ്ഥാനം ഉണ്ടാക്കാൻ സലീം മുഹമ്മദ് ഘൗഷ് എന്ന കൊച്ചിൻ ഹനീഫയ്ക്ക് സാധിച്ചിരുന്നു. 70കളിൽ ‘അഷ്ടവക്രൻ’ എന്ന ചിത്രത്തിലൂടേ സിനിമാജീവിതം ആരംഭിച്ച ഹനീഫ തുടക്ക കാലത്ത് വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. കുറച്ചുകാലം തമിഴിൽ സംവിധായകനും തിരക്കഥാകൃത്തുമായി. അതിനുശേഷം ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്ചിൻ ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു.

കിരീടത്തിലെ ഹൈദ്രോസ് ആയിരുന്നു അതിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. തന്റെ മാനറിസങ്ങൾ കൊണ്ട് ഹാസ്യത്തിനു ഒരു പുതിയമാനം തന്നെ ആ ചിത്രത്തിലൂടെ ഹനീഫ സൃഷ്ടിച്ചു. പഞ്ചാബി ഹൗസിലെ ബോട്ടു മുതലാളിയും, മാന്നാർ മത്തായി സ്പീക്കിംഗിലെ എൽദോയും പുലിവാൽ കല്യാണത്തിലെ ടാക്സി ഡ്രൈവറും, മീശ മാധവനിലെ പെടലിയും ഒക്കെ കൊച്ചിൻ ഹനീഫയുടെ കയ്യൊപ്പുവീണ കഥാപാത്രങ്ങളാണ്.

ലോഹിതദാസിന്റെ തിരക്കഥകളിൽ കൊച്ചിൻ ഹനീഫയ്ക്ക് ഒരു പാട് ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ലഭിച്ചിരുന്നു . ഒരു ഇടവേളയ്ക്കുശേഷം കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ‘വാത്സല്യ’ത്തിന്റെ തിരക്കഥയും ലോഹിതദാസിന്റേതായിരുന്നു.മലയാളം, തമിഴ്, ഹിന്ദി എന്നീ ഭ്ആഷകളിലായി 300ൽ അധികം സിനിമകളിൽ ഹനീഫ അഭിനയിച്ചു. സൂത്രധാരൻ എന്ന ചിത്രത്തിലൂടെ 2001 ൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡിനു ഹനീഫ അർഹനായി. മഹാനദി, അന്യൻ, മദിരാശിപ്പട്ടണം, മുതൽ‌വൻ, യന്തിരൻ, എന്നിങ്ങനെ ഓട്ടേറേ തമിഴ് സിനിമകളിൽ അഭിനയിച്ചു. തമിഴിൽ കൊച്ചിൻ ഹനീഫ അറിയപ്പെട്ടിരുന്നത് ‘വിഎംസി ഹനീഫ’ എന്നായിരുന്നു.

മലയാളത്തിൽ 7ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. തമിഴിൽ 6 ഉം. മലയാളത്തിലും തമിഴിലുമായി എട്ടോളം തിരക്കഥകൾ ഹനീഫ എഴുതിയിട്ടുണ്ട്. 2010 ഫെബ്രുവരി 2-ന്‌ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കരൾ രോഗത്തെത്തുടർനന്നായിരുന്നു ഹനീഫയുടെ വിയോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News