കേന്ദ്രസര്‍ക്കാറുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകര്‍; കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിഷേധം

പത്തിലേറെ തവണ നടത്തിയ ചര്‍ച്ചയും പ്രഹസനമായതിന് പിന്നാലെ കേന്ദ്രസര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകരുടെ സംയുക്ത സമരസമിതി.

പൊലീസ് കര്‍ഷകര്‍ക്കെതിരെ തടസം തീര്‍ക്കുന്നത് ചൈന പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ ശത്രുക്കളെ നേരിടും പോലെയാണെന്ന് കര്‍ഷക നേതാക്കള്‍. സമരത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കര്‍ഷകരെ വിട്ടയക്കണം.

സമരം സമാധാനപരമായാണ് മുന്നോട്ടുപോവുന്നതെന്നും പൊലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ പറഞ്ഞു. അതേസമയം കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News