മൂന്നാം ഐപിഎൽ കീരിടം ലക്ഷ്യമിട്ട് കൊൽക്കത്ത; റസ്സൽനെയും നരേയ്നെയും നിലനിര്‍ത്തി

രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ മൂന്നാം കീരീടം ലക്ഷ്യമിട്ട് മികച്ച താരങ്ങളെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഐ പി എല്ലില്‍ 629 കോടിയുടെ ബ്രാന്‍ഡ് വാല്യുവുള്ള കൊല്‍ക്കത്ത 2019 സീസണിൽ മികവിന്റെ ഏഴയലത്തു വരാൻ സാധിച്ചില്ല, അഞ്ചാം സ്ഥാനത്ത് എത്തി കഴിഞ്ഞ സീസണ്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്തായാലും പുതിയ സീസണിൽ ചിത്രം മാറുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഐപിഎൽ ടീമുകളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണിന്‍റെ പകുതിയില്‍ നില്‍ക്കെയാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ക്യാപ്റ്റൻ ഇയാൻ മോർഗൻ കടന്നുവരുന്നത്.ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി ദിനേശ് കാർത്തിക് തന്റെ നായകസ്ഥാനം മോർഗന് കൈമാറുകയായിരുന്നു. 2018 ഐപിഎൽ സീസൺ മുതലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായി ദിനേശ് കാർത്തിക് ചുമതലയേൽക്കുന്നത്.

ബോളിവുഡ് സെലിബ്രിറ്റികളായ ഷാരൂഖ് ഖാനും ജൂഹി ചൗളയും ഉടമകളായ ഐ പി എല്‍ ടീം എന്ന നിലക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വലിയ പ്രതീക്ഷയൊടെയാണ് 2021 ഐപിഎൽ ലേലത്തെ കാണുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (ശേഷിക്കുന്ന പേഴ്സ്: 10:85 കോടി രൂപ)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ 2020 സ്ക്വാഡ്: ആന്ദ്രെ റസ്സൽ, ദിനേശ് കാർത്തിക്, ഹാരി ഗർണി, കമലേഷ് നാഗർകോട്ടി, കുൽദീപ് യാദവ്, ലോക്കി ഫെർഗൂസൺ, നിതീഷ് റാണ, പ്രസീദ് കൃഷ്ണ, റിങ്കു സിംഗ്, സന്ദീപ് വാരിയർ, ശിവം മാവി, ഷുബ്മാൻ ഗിൽ, സിദ്ധീഷ് ലാട്, പാറ്റ് കമ്മിൻസ്, മോർഗൻ, വരുൺ ചക്രവർത്തി, ടോം ബാന്റൺ, രാഹുൽ ത്രിപാഠി, ക്രിസ് ഗ്രീൻ, എം സിദ്ധാർത്ഥ്, പ്രവീൺ തംബെ, നിഖിൽ നായിക്

നൈറ്റ് റൈഡേഴ്സിന്‍റെ നിലനിർത്തപ്പെട്ട താരങ്ങളും ആർടിഎം ചോയിസുകളും

സീസണിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ദിനേശ് കാർത്തിക്കിന് പകരമായി ഇയോൺ മോർഗൻ ബാറ്റ് ഉപയോഗിച്ച് തന്റെ മൂല്യം തെളിയിച്ചിട്ടുണ്ട്. ബാറ്റ്സ്മാൻ ഷുബ്മാൻ ഗില്ലും നിലനിർത്തൽ പട്ടികയിൽ കൊൽക്കത്ത ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മധ്യനിരയിൽ ടീമിന്റെ ടോപ്പ് ഓർഡറിലേക്ക് ഗില്ലിന്റെ വരവ് വളരെയധികം വിലമതിക്കപ്പെടുന്നു.

മൂന്ന് 50+ പ്രകടനവും  ഉൾപ്പെടെ 33.53 ശരാശരിയിൽ 440 റൺസ് നേടിയ നൈറ്റ് റൈഡേഴ്സിന്റെ ടോപ് സ്കോററാണ് ഈ 20 കാരൻ. ശരിയായി വളരുകയാണെങ്കിൽ, ഭാവിയിൽ കൊൽക്കത്തയെ പോലും നയിക്കാൻ ഗില്ലിന് കഴിയും.

കഴിഞ്ഞ സീസണില്‍ ഏറ്റവും മൂല്യമെറിയ താരമായ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗൾളർ പാറ്റ് കമ്മിൻസിനെയും കൊല്‍ക്കത്ത നിലനിര്‍ത്തി. വെറും 12 വിക്കറ്റുകൾ മാത്രമാണ് അദ്ദേഹം നേടിയതെങ്കിലും, ഒരു അറ്റത്ത് നിന്ന് റൺസിന്റെ ഒഴുക്ക് പിടിച്ച് കെട്ടാനുളള അദ്ദേഹത്തിന്റെ കഴിവ്, അദ്ദേഹത്തെ വ്യത്യസ്ത്നാക്കുന്നു.

തുടക്കത്തില്‍ പാറ്റ് കമ്മിൻസ് താളം കണ്ടെത്താന്‍ വളരെയധികം ബുധിമുട്ടിയിരുന്നു, പക്ഷേ മോർഗന്റെ നേതൃത്വം അദ്ദേഹത്തിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുത്തു. പവർപ്ലേയിൽ അദ്ദേഹത്തിന്റെ കഴിവ് ഈ സീസണിൽ റൺസ് നേടാൻ പാടുപെട്ട നൈറ്റ് റൈഡേഴ്സ്സിനെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല, ബാറ്റ് ഉപയോഗിച്ച് റണ്ണ്സ് നേടുമെന്നും കമ്മിൻസ് തെളിയിച്ചിട്ടുണ്ട്.

ആർടിഎം സാദ്ധ്യതകൾ:

കമലേഷ് നാഗർകോട്ടി, ലോക്കി ഫെർഗൂസൺ, നിതീഷ് റാണ

നിലനിർത്തിയ താരങ്ങൾ :

ഇയോൺ മോർഗൻ, ദിനേശ് കാർത്തിക്ക്, പാറ്റ് കമ്മിൻസ്, നിതീഷ് റാണ, ഷുബ്മാൻ ഗിൽ, ലോക്കി ഫെർഗൂസൺ, കമലേഷ് നാഗാർകോട്ടി, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, പ്രസീദ് കൃഷ്ണ, ശിവം മാവി, റിങ്കു സിംഗ്, ക്രിസ് ഗ്രീൻ, ടോം ബാന്റൺ, സന്ദീപ് വാരിയർ, ആന്ദ്രെ റസ്സൽ, സുനിൽ നരേയ്ൻ, ടിം സെയ്ഫെൃട്ട്

ഐപിഎൽ 2021ൽ കൊൽക്കത്ത പുറത്താക്കിയ താരങ്ങൾ:

ടോം ബാന്റൺ, ക്രിസ് ഗ്രീൻ, നിഖിൽ നായിക്, എം സിദ്ധാർത്ഥ്, സിദ്ധീഷ് ലാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News