സംസ്ഥാനത്ത് ഹരിതവത്കരണത്തിന്‍റെ പുതിയ മാതൃക; ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മിയാവാക്കി വനം

ജൈവകൃഷിയില്‍ മികച്ച നേട്ടം ഉണ്ടാക്കിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്‌സ് ലിമിറ്റഡ് പുതിയ ഉദ്യമത്തിലേക്ക് കടക്കുകയാണ്.

ഹരിതവത്കരണത്തിന്റെ ഭാഗമായി മിയാവാക്കി വനം തീര്‍ക്കുകയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ കാലയളവ് കൊണ്ട് ഒരു വലിയ കാട് നിര്‍മ്മിക്കുന്ന ജാപ്പാനീസ് കൃഷിരീതിയാണ് മിയാവാക്കി. കമ്പനിയുടെ തരിശു നിലത്ത് കൃഷി വകുപ്പും വനം വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി.

പത്ത് സെന്റിലായി കരിമരം, കാറ്റ് പാവ്, ഇലഞ്ഞി, കരിഞ്ഞോട്ട, കാര, പനച്ചി, കാട്ടുപ്ലാവ് തുടങ്ങി 850 വൃക്ഷത്തൈകളാണ് നട്ടു പിടിപ്പിക്കുന്നത്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് വൃക്ഷത്തൈകള്‍ നല്‍കുന്നത്. കൃഷി വകുപ്പ് പരീക്ഷണാര്‍ത്ഥം നടപ്പാക്കുന്ന മിയാവാക്കി വനത്തിന്റെ ഉദ്ഘാടനം നാളെ വനം മന്ത്രി അഡ്വ.കെ.രാജു വൃക്ഷത്തൈ നട്ട് നിര്‍വഹിക്കും.

ജൈവകൃഷിയില്‍ മികച്ച നേട്ടം ഉണ്ടാക്കിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്‌സ് ലിമിറ്റഡ് പുതിയ…

Posted by E.P Jayarajan on Tuesday, 2 February 2021

പൊതുമേഖലാ സ്ഥാപനങ്ങളിലെ കൃഷിയില്‍ ഒന്നാം സ്ഥാനം നേടിയ ട്രാവന്‍കൂര്‍ ടൈറ്റനിയം ഹരിത വത്ക്കരണത്തിന്റെ ഭാഗമായി കാമ്പസില്‍ നേരത്തെ വൃക്ഷത്തൈകള്‍ നട്ടിരുന്നു. വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി ഫാക്ടറി അതിരുകളില്‍ ഗ്രീന്‍ ബെല്‍റ്റ് നിര്‍മ്മിക്കുന്ന നടപടികള്‍ കമ്പനി വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

ഫലവൃക്ഷങ്ങലും മറ്റുമായി ആയിരക്കണക്കിന് വൃക്ഷങ്ങളാണ് കമ്പനി നാട്ടു വളര്‍ത്തുന്നത് . മത്സ്യകൃഷിയിലും നേട്ടമുണ്ടാക്കാന്‍ സ്ഥാപനത്തിനായി ഇതിന് പിന്നാലെയാണ് മാതൃകാ മിയാവാക്കി വനം സൃഷ്ടിക്കാനുള്ള പുതിയ പദ്ധതി നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News