മുസ്ലീം ലീഗിനെതിരെ പറയുന്നത് മുസ്ലീംങ്ങള്‍ക്കെതിരെയല്ല; ലീഗിനെതിരായ വിമര്‍ശനങ്ങള്‍ തുടരുമെന്ന് മന്ത്രിമാരായ എം.എം മണിയും എ.കെ ബാലനും

മുസ്ലീം ലീഗിനെതിരായ വിമര്‍ശനങ്ങള്‍ തുടരുമെന്ന് മന്ത്രിമാരായ എം.എം മണിയും എ.കെ ബാലനും. മിസ്ലീം ലീഗിനെ വിമര്‍ശിച്ചാല്‍ അത് മുസ്ലീങ്ങളെ ആണെന്ന തരത്തില്‍ പ്രചാരണം നടത്തുന്നുവെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സി.പി.ഐ.എമ്മിന് നല്ല സ്വീകാര്യതയുണ്ടെന്നും അത് തകര്‍ക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും മന്ത്രി എ.കെ ബാലനും വ്യക്തമാക്കി.

സി.പി.ഐ.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘലന്റെ പ്രസ്താവനയെ തെറ്റിധാരിപ്പിക്കുന്ന രീതിയില്‍ പ്രതിപക്ഷം പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് മുസ്ലീം ലീഗിനെതിരായ വിമര്‍ശനങ്ങള്‍ തുടരുമെന്ന് മന്ത്രിമാരായ എ.കെ ബാലനും എം.എം മണിയും വ്യക്തമാക്കിയത്.

മുസ്ലീം ലീഗിനെതിരെ പറയുന്നത് മുസ്ലീംങ്ങള്‍ക്കെതിരെയല്ല. തലശേരി ലഹള നടന്ന സമയത്തും മാറാട് കലാപം നടന്ന സമയത്തും അന്നത്തെ പ്രശ്‌നങ്ങള്‍ നേരിട്ടത് സി.പി.ഐ.എമ്മാണെന്ന് മന്ത്രി എം.എം മണി വ്യക്തമാക്കി.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സി.പി.ഐ.എമ്മിന് മികച്ച സ്വീകാര്യതയാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. അത് തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് പ്രതിപക്ഷം നടക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്‍നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News