ഗായകന് ബാലഭാസ്ക്കറിന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ചിൻ്റെ കണ്ടെത്തൽ ശരി വെച്ച് CBI യുടെ കുറ്റപത്രം .ഡ്രൈവര്‍ അര്ജുന് അമിതവേഗതയിലും അശ്രദ്ധയോടു കൂടിയും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ സംഘം കണ്ടെത്തി. CBI യെ തെറ്റിധരിപ്പിച്ചതിന് കലാഭവൻ സോബിക്കെതിരെ CBI കേസ്.
ഗായകൻ ബാലഭാസ്കറിൻ്റെ അപകട മരണത്തിൽ അസ്വഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തല്‍. ഡ്രൈവര്‍ അര്ജുന് അമിതവേഗതയിലും അശ്രദ്ധയോടു കൂടിയും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ സംഘം കണ്ടെത്തി. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന് തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്
മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് അര്‍ജുനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, അപകടത്തിന് സാക്ഷിയായി രംഗത്തു വന്ന കലാഭവന്‍ സോബിക്കെതിരെയും കേസെടുത്തിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് നടപടി. 132 സാക്ഷിമൊഴികളും 100 രേഖകളും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.എന്നാല്‍ സിബിഐ കണ്ടെത്തലില്‍ സംതൃപ്തിയില്ലെന്ന് ബാലഭാസ്കറിന്റെ ബന്ധുക്കളുടെ പ്രതികരണം.
ബാലഭാസ്ക്കറിൻ്റെത് അപകട മരണം തന്നെയെന്നായിരുന്നു ക്രൈംബ്രാഞ്ചിൻ്റെയും കണ്ടെത്തൽ .ബാലഭാസ്ക്കറിൻ്റെ മാനേജർ പ്രകാശ് തമ്പിയും ,വിഷ്ണു സോമസുന്ദരവും സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായാതോടെ കേസ് ദൂരൂഹതയിലേക്ക് നീങ്ങിയത് .
Get real time update about this post categories directly on your device, subscribe now.