പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാകും; ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോർപ്പറേറ്റ് വൽക്കരണ ബജറ്റ് പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവൻ ആക്കുന്നുവെന്നും സെസ് ഏർപ്പെടുത്തിയത് സംസ്ഥാങ്ങൾക്ക് തിരിച്ചടിയെന്നും  യെച്ചൂരി പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുളള ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായ ഒന്നുമില്ലെന്നും യെച്ചൂരി വിമർശിച്ചു.

നിർമല സീതാരാമൻ പ്രഖ്യാപിച്ച ബജറ്റ് ഇപ്പോൾ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പര്യാപ്തമല്ലെന്നും, സാമ്പത്തിക വളർച്ച കൂടുതൽ ചുരുങ്ങുക മാത്രമാകും ഫലമെന്നുമാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയത്.

പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാകും. സ്വയം പര്യാപ്തതക് പകരം കോർപ്പറേറ്റുകളെ ആശ്രയിക്കുന്നതാക്കി രാജ്യത്തെ മറ്റും. സമ്പൂർണ കോർപ്പറേറ്റ് വൽക്കരണമാണ് നടപ്പാക്കിയതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം കുത്തനെ കൂട്ടി, വൈദ്യതി മേഖലയിലും സ്വാകാര്യ നിക്ഷേപം നടത്തുന്നു.

ഇതിന് പുറമെ സെസ് ഏർപ്പെടുത്താനുള്ള തീരുമാനം പൂർണമായും സംസ്ഥാനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും യെച്ചൂരി വിമർശിച്ചു

ഇത്തവണ ബജറ്റ് പ്രഖ്യാപിച്ചിരിക്കിക്കുന്നത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചു തന്നെയെന്നും യെച്ചൂരി വ്യക്തമാക്കി. എന്നാൽ പ്രഖ്യാപനങ്ങൾക്കപ്പുറം സംസ്ഥാങ്ങൾക്ക് ഒന്നും ലഭിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷക്കണക്കിന് കർഷകർ സംരമുഖതായിരുന്നിട്ട് പോലും കർഷകർക്ക് വേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും യെച്ചൂരി വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News