
പാലക്കാട് നെല്ലായയില്‍ മകന്‍ അച്ഛനെ തലക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയില്‍ വാപ്പുട്ടി ഹാജി ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ആണ് മകന്‍ അഫ്‌സല്‍ തലക്ക് അടിച്ചത്.
പരിക്കേറ്റ വാപ്പൂട്ടി ഹാജിയെ പെരിന്തല്‍മണ്ണയില് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാപ്പുട്ടി ഹാജിയുടെ നാല് മക്കളില്‍ ഇളയ മകനാണ് അഫ്‌സല്‍.
കൊലപാതകത്തിനു ശേഷം അഫ്‌സല്‍ ഒളിവില്‍ പോയിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്ത ചെര്‍പ്പുളശ്ശേരി പോലീസ് അഫ്‌സലിനായി അന്വേഷണം ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here