സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാലിന്; ടൈംടേബിള്‍ ഇങ്ങനെ

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാലിന് ആരംഭിക്കും. പത്താംതരം പരീക്ഷ ജൂണ്‍ ഏഴിനും പന്ത്രണ്ടാംക്ലാസ് പരീക്ഷ ജൂണ്‍ 11-നും അവസാനിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ രണ്ട് ഷിഫ്റ്റുകളായിട്ടാണ് നടത്തുക. രാവിലെ 10.30 മുതല്‍ 1.30 വരേയും ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെയുമാണ് ഉണ്ടാകുക.

പത്താം ക്ലാസ് പരീക്ഷകള്‍ രാവിലെ 10.30 ന് ആരംഭിക്കും.

ഓഫ് ലൈന്‍ മോഡില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ. ജൂലായ് 15ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News