കത്വ ഫണ്ട് തിരിമറിയില്‍ പി കെ ഫിറോസിന്റെ ‘പന്നി പ്രയോഗം’ പാണക്കാട് കുടുംബാംഗത്തെ ലക്ഷ്യം വെച്ച്

കത്വ ഫണ്ട് തിരിമറിയില്‍ പികെ ഫിറോസിന്റെ ‘പന്നി പ്രയോഗം’ പാണക്കാട് കുടുംബാംഗത്തെ ലക്ഷ്യം വെച്ച്. ദേശീയ ഉപാദ്ധ്യക്ഷന്‍ പാണക്കാട് മുഈനലി തങ്ങള്‍ ഫണ്ട് തിരിമറി നടന്നു എന്ന് സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെ പി കെ ഫിറോസ് പന്നികളോട് ഗുസ്തി പിടിക്കരുത് എന്ന് എഴുതിയത് പാണക്കാട് കുടുംബാംഗത്തെ ലക്ഷ്യം വെച്ചന്നാണ് ലീഗിലെ ഒരു വിഭാഗം കരുതുന്നത്.

ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ,യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷന്‍ പാണക്കാട് മുഈനലി തങ്ങള്‍ ഫണ്ട് തിരിമറി നടന്നു എന്ന് സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെ പി കെ ഫിറോസിന്റെ പന്നി പ്രയോഗം കടുത്ത് പോയി എന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം .

എന്നാല്‍ തന്റെ പോസ്റ്റില്‍ ആരോപണം ഉന്നയിച്ച യൂസഫ് പടനിലത്തിനെ കടന്നാക്രമിച്ച പികെ ഫിറോസ് ഇതെ ആരോപണം സാക്ഷ്യപ്പെടുത്തായ പാണക്കാട് മുഈനലി തങ്ങളെ പേര് എടുത്ത് പറഞ്ഞ് വിമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കുഞ്ഞാലികുട്ടി എം പി സ്ഥാനം രാജിവച്ച് കേരളത്തില്‍ സജീവമാകുന്ന ഘട്ടത്തിലും പാണക്കാട് മുഈനലി തങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു

Never Wrestle with a Pig.
You Both Get Dirty and the Pig Likes It
ബെർണാഡ് ഷാ ഇങ്ങനെ പറഞ്ഞ് വെച്ചിട്ടുണ്ടെങ്കിലും…

Posted by PK Firos on Tuesday, 2 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here