
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍നിന്ന് കൂട്ടരാജി. യാഥാര്‍ഥ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി നയിക്കുന്ന പാര്‍ട്ടിയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജിവെച്ചതെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.
കോട്ടയം ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം പി കെ രവി ഉള്‍പ്പെടെ ഭൂരിഭാഗം അംഗങ്ങളും ജോസ് കെ മാണി വിഭാഗത്തിനൊപ്പംനിന്ന് പ്രവര്‍ത്തിക്കും.
പാര്‍ട്ടിയുടെ വിവിധ ഭാരവാഹികള്‍, യൂത്ത് ഫ്രണ്ട് ജില്ലാ മണ്ഡലം ഭാരവാഹികള്‍, കേരള മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ഭാരവാഹികള്‍ ഉള്‍പ്പെടെ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
ജില്ലയിലെ വിവിധ മണ്ഡലം പ്രസിഡന്റുമാരുള്‍പ്പെടെ ജോസ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി കെ രവി, ജില്ലാ വൈസ് പ്രസിഡന്റ് കെ ജെ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫെബ്രു. മൂന്നിന് പകല്‍ മൂന്നിന് പാര്‍ടി ഓഫീസിലും അഞ്ചിന് കയ്പമംഗലം മണ്ഡലം എസ്എന്‍ പുരത്ത് നടത്തുന്ന യോഗത്തിലും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി മെമ്പര്‍ഷിപ് നല്‍കും.
ചിഹ്നമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷനും കോടതിയും അനുവദിച്ചതും ജോസ് കെ മാണിക്കായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here