രാജ്യത്തെ ആദ്യ ജില്ലാതല ഫോറന്‍സിക് സയന്‍സ് ലബോറട്ടറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്തെ ആദ്യ ജില്ലാതല ഫോറന്‍സിക് സയന്‍സ് ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ചാത്തന്നൂരില്‍ എസിപി ഓഫീസ് നോട് ചേര്‍ന്നാണ് ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി നിര്‍മ്മിച്ചത്.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഫോറന്‍സിക് ലാബ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് കേസ് അന്വേഷണം കുറ്റമറ്റതും,കാര്യക്ഷമവും, വേഗത്തിലും ആക്കാന്‍ ലബോറട്ടറി സഹായമാകും എന്നാ ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ അടിസ്ഥാനത്തില്‍ ഫോറന്‍സിക് ലബോറട്ടറി സ്ഥാപിക്കുന്നത്.

പൈലറ്റ് പദ്ധതി എന്ന നിലയ്ക്കാണ് കൊല്ലം ചാത്തന്നൂരില്‍ ലബോറട്ടറി നിര്‍മ്മിച്ചത്.അടുത്ത സംസ്ഥാനത്തെ വര്‍ഷത്തിനുള്ളില്‍ 14 ജില്ലകളിലും ഫോറന്‍സിക് ലാബ് പ്രവര്‍ത്തനം തുടങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുക്കള്‍ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയെ ആശ്രയിക്കണം.

പരിശോധന ഫലത്തിനായി ആഴ്ചകളോളം കാത്തിരിക്കണം. ചാത്തന്നൂരില്‍ ലാമ്പ് ആരംഭിച്ചതോടെ ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധന ഫലം ലഭിക്കുകയും കേസ് അന്വേഷണം വേഗത്തിലാക്കാന്‍ സാധിക്കുകയും ചെയ്യും.

ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ അധ്യക്ഷയായി, ജി.എസ്. ജയലാല്‍ എംഎല്‍എ ,സിറ്റി പോലീസ് കമ്മീഷണര്‍ റ്റി നാരായണന്‍ ജി ഐ പിഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here