ടെലികോം ഡിപ്പാര്‍ട്ട്മെന്‍ററിയാതെ വിദേശ കോളുകള്‍ ഉപഭോക്താക്കളിലേക്ക്; കൊച്ചിയിലെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ പൊലീസ് റെയ്ഡ്

കൊച്ചി നഗരത്തിൽ പല ഭാഗത്തായി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കംന്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നു. തൃക്കാക്കരയിലും കൊച്ചി നഗരത്തിലെ ഫ്ലാറ്റിലുമാണ് എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്.

കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. തൃക്കാക്കര സ്വദേശി നജീബ് ആണ് അറസ്റ്റിലായത്. എക്സ്ചേഞ്ച് നടത്തിയിരുന്നത് തൊടുപുഴ വണ്ണപ്പുറം സ്വദേശി റസൽ.

വിദേശത്തു നിന്നും വരുന്ന ടെലിഫോൾ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കൾക്ക് എത്തിക്കുയാണ് ഇവരുടെ രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here