
ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.
ഇന്ത്യ, അര്‍ജന്റീന, യു.എ.ഇ, ജര്‍മനി, അമേരിക്ക, ഇന്തോനേഷ്യ, അയര്‍ലന്റ്, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതാണ് താല്‍ക്കാലികമായി പൂര്‍ണമായും വിലക്കിയിരിക്കുന്നത്.
ഈ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്മാര്‍ക്കും നയതന്ത്രജ്ഞര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരുടെ കുടുംബാംഗങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി വിലക്ക് ബാധകമല്ല. സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പുള്ള പതിനാലു ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ വഴി കടന്നുപോയ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്ക് ബാധകമാണ്.
ഈ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്മാരുടെയും നയതന്ത്രജ്ഞരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സൗദിയിലേക്കുള്ള പ്രവേശനം ആരോഗ്യ മന്ത്രാലയം നിര്‍ണയിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായാണ് അനുവദിക്കുക.
ബുധനാഴ്ച രാത്രി ഒമ്പതു മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here