പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയിലൂടെ സ്കൂളുകള്‍ സ്പോട്ടിംഗ് ഹബ്ബുകളാവും

സംസ്ഥാന സർക്കാരിന്റെ പ്ലേ ഫോർ ഹെൽത്ത് പദ്ധതിയിലൂടെ സ്‌കൂളുകള്‍ ഇനി മുതല്‍ സ്‌പോട്ടിങ്ങ് ഹബ്ബുകളായി മാറും.കളികളിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ആദ്യ ഘട്ടത്തിൽ 25 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാന കായിക വകുപ്പാണ് പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നത്.ഇതുവഴി പ്രൈമറി ക്ലാസ് മുതൽ കുട്ടികളുടെ കായിക മികവ് ഉയര്‍ത്തുകയാണ് ലക്ഷ്യം.ഇതിനായി അത്യാധുനിക ഉപകരണങ്ങളും സജ്ജീകരണകളുമാണ് സ്‌കൂളുകളിൽ ഒരുക്കുന്നത്.കായിക ക്ഷമത വളർത്താനുള്ള ഇൻഡോർ ഔട്ട് ഡോർ കായിക ഉപകരണങ്ങളാണ് സ്‌കൂളുകളിൽ സജ്ജമാക്കുന്നത്.

നട്ടെല്ലിൻ്റെയും പേശികളുടെയും ആരോഗ്യത്തിനായി സ്‌പൈറല്‍ ബംബി സ്ലൈഡര്‍, കൈ കാലുകളുടെ ആരോഗ്യം പരിപോഷിപ്പിക്കുന്ന ആര്‍ ആന്റ് എച്ച് പാര്‍ക് എന്നീ ഉപകരണങ്ങളാണ് ഔട്ട്‌ഡോറില്‍ സ്ഥാപിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാസ്‌ക്കറ്റ് ബോള്‍, ഫുട്ബോള്‍ തുടങ്ങിയ കായിക ഇനങ്ങളിലുള്ള അഭിരുചി കണ്ടെത്താനുള്ള പരിശീലനവും കുട്ടികള്‍ക്ക് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel