നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ അച്യുതന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ അച്യുതന്‍. മകന്‍ സുമേഷ് അച്യുതന്‍ സ്ഥാനാര്‍ത്ഥിയാവുന്നതിന് യോഗ്യനാണെന്നും കെ അച്യുതന്‍ പറഞ്ഞു. അതേ സമയം ചിറ്റൂരിനെ അടുത്തറിയുന്ന ആള്‍ തന്നെ ചിറ്റൂരില്‍
മത്സരിക്കുന്നതാണ് നല്ലതെന്ന് സുമേഷ് അച്യുതന്‍ പറഞ്ഞു. അതേ സമയം സ്ഥാനാര്‍ത്ഥിത്വമുറപ്പിക്കാനുള്ള സുമേഷ് അച്യുതന്‍റെ നീക്കത്തിനെതിരായി മറുവിഭാഗം കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്.ക‍ഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തിലേറ്റ പരാജയം ജീവിതത്തില്‍ തിരഞ്ഞെടുപ്പിലെ ആദ്യത്തെപരാജയമാണ്. അന്നു തന്നെ ഇനി മത്സരിക്കാനില്ലെന്ന് ഉറപ്പിച്ചതാണ്. ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണ രംഗത്തുണ്ടാവും.
തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ മാറി നിന്ന് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നാണ് കെ അച്യുതന്‍റെ പക്ഷം.

ചിറ്റൂരില്‍ സുമേഷ് അച്യുതന്‍ സ്ഥാനാര്‍ത്ഥിയാവുമോയെന്ന ചോദ്യത്തിന് പാര്‍ടിയാണ് തീരുമാനിക്കുന്നതെന്നും സ്വന്തം ക‍ഴിവ് കൊണ്ട് വളര്‍ന്നുവരട്ടെയെന്ന് മറുപടി. എന്നാല്‍ മകന്‍ സുമേഷ് അച്യുതന്‍ സ്ഥാനാര്‍ത്ഥിയാവാന്‍ എന്തു കൊണ്ടും യോഗ്യനാണെന്ന് പറഞ്ഞ അച്യുതന്‍ തുടര്‍ച്ചയായി മത്സരിച്ചിരുന്ന സീറ്റ് ഇത്തവണ മകന് നല്‍കണമെന്ന പരോക്ഷമായ സൂചനായാണ് നേതൃത്വത്തിന് നല്‍കുന്നത്.

പാലക്കാടിന്‍റെ കി‍ഴക്കന്‍ മേഖലയായ ചിറ്റൂരില്‍ മത്സരിക്കുന്നവര്‍ നാടിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരായിക്കണമെന്ന് പറയുന്ന സുമേഷ് അച്യുതനും ലക്ഷ്യമിടുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറ്റൂരിലെ സ്ഥാനാര്‍ത്ഥിത്വമാണ്.

ചിറ്റൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായി ഏ‍ഴുപതിറ്റാണ്ടത്തെ യുഡിഎഫ് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ നേതൃത്വം സ്വീകരിച്ച നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി കെ അച്യുതന്‍ രംഗത്തെത്തിയിരുന്നു. തദ്ധേസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരെ ത‍ഴയുന്നുവെന്ന വിമര്‍ശനമുന്നയിച്ച് ഡിസിസി വൈസ് പ്രസിഡന്‍റായ സുമേഷ് അച്യുതന്‍ രംഗത്തെത്തിയിരുന്നു.

ചിറ്റൂരില്‍ സ്ഥാനാര്‍ത്ഥിത്വമുറപ്പിക്കാന്‍ സുമേഷ് അച്യുതന്‍ നീക്കം നടത്തുമ്പോള്‍ ഇതിനെതിരെ മുന്‍ എംഎല്‍എ കെ എ ചന്ദ്രന്‍റെ മകനും ഡിസിസി അംഗവുമായ കെസി പ്രീതിനെ ചിറ്റൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കവും ഒരു വിഭാഗം നടത്തുന്നുണ്ട്.

Attachments area
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News