വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം; ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

വൈദ്യുതി മേഖലയിലെ സ്വകാര്യ വല്‍ക്കരണ നീക്കത്തിനെതിരെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപക പണിമുടക്കിലേക്ക്.

നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഫോര്‍ ഇലട്രിസിറ്റി ആന്‍റ് എഞ്ചീനിയേ‍ഴ്സിന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്.

ഇലട്രിസിറ്റി ബില്ല് പ്രാമ്പല്യത്തില്‍ വരുന്നതോടെ ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ക്കുളള ക്രോസ് സമ്പ്സിഡി ഇല്ലതാവും.

നിയമം പ്രാബല്യത്തില്‍ വരുന്നവതോടെ ഒരു ലക്ഷം കോടി രൂപയുടെ അധിക ബാധ്യതയാണ് കൃഷിക്കാര്‍ക്ക് മാത്രം ഉണ്ടാവുക.

പൊതുമേഖലാ സ്ഥാനനങ്ങളുടെ വൈദ്യുതി കുടിശിക സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതടക്കമുളള പ്രതിലോമകരമായ നിര്‍ദേശങ്ങളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

സ്ഥിരം ജീവനക്കാരെ താല്‍കാലിക്കാരാക്കുന്ന നിര്‍ദേശങ്ങളും ബില്ലിലുണ്ട്. ഇതിനെതിരെ ജീാവനക്കാരുടെ പ്രതിഷേധം ഉയര്‍ത്തുക എന്നതാണ്ഇന്ന് നടക്കുന്ന പണിമുടക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News