കാർത്തിയുടെ നായികയായി രശ്മിക; ശ്രദ്ധനേടി ‘സുൽത്താൻ’ ടീസർ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ചലച്ചിത്രതാരമാണ് കാർത്തി. കാർത്തി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുൽത്താൻ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസര്‍  പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഏപ്രിൽ ആദ്യം തിയേറ്ററിൽ എത്തും.

രശ്‌മിക മന്ദാന കാർത്തിയുടെ നായികയായി വേഷമിടുന്ന ചിത്രത്തിൽ ലാൽ, ഹരീഷ് പേരാടി, നെപ്പോളിയൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആക്ഷനും വൈകാരികതയും കോർത്തിണക്കി ഒരുക്കുന്ന ചിത്രം ഡ്രീം വാരിയർ പിക്ചേഴ്സാണ് ഒരുക്കുന്നത്.

2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ  എന്ന സിനമയിലുടെയാണ് കാർത്തി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ആയിരത്തിൽ ഒരുവൻ, പൈയ്യ, നാൻ മഹാൻ അല്ല, സിരുതെയ്, കൈതി എന്നിവയാണ് കാർത്തിയുടെ പ്രധാന ചിത്രങ്ങൾ.

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ ഒരുങ്ങി കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് കൈതി. 2019 ഒക്ടോബർ 25 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

അതേസമയം പാട്ടുകളോ നായികമാരോ ഇല്ലാതെ തമിഴ് സിനിമാലോകത്ത് ഹിറ്റായി മാറിയ ചിത്രമാണ് കൈതി. കാർത്തി, നരേൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ഡ്രീം വാരിയർ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ്ബാബു, പ്രഭു, വിവേക് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഈ ചിത്രം തെലുങ്കിൽ കൈഡി എന്ന പേരിലാണ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News