ഐശ്വര്യ കേരളയാത്രയില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി പ്രവര്‍ത്തകര്‍

ഗ്രൂപ്പ് വഴക്കുകള്‍ അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യത്തോടുകൂടി മുന്നോട്ട് പോവുകയെന്ന ഉദ്ദേശത്തോടുകൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഐശ്വര്യ കേരളയാത്രയിലും ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി പ്രവര്‍ത്തകര്‍.

ഇന്നലെ രാത്രി കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് നടന്ന സ്വീകരണ പരിപാടിയിലാണ് എഐ ഗ്രൂപ്പുകാര്‍ പരസ്പരം ഏറ്റുമുട്ടിയത്.

ഗ്രൂപ്പ് തിരിഞ്ഞ് സംഘടിച്ച പ്രവര്‍ത്തകര്‍ പരസ്പരം മുദ്രാവാക്യങ്ങളും ആര്‍പ്പുവിളികളുമായാണ് തമ്മില്‍ തല്ലിയത്.

കൊവിഡ് സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്.

ഐശ്വര്യ കേരള യാത്രയുടെ കാസര്‍കോട് സ്വീകരണ പരിപാടിയില്‍വച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധകരന്‍ തന്നെ പരസ്യമായി ആഹ്വാനം ചെയ്തതും വാര്‍ത്തയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News