ദൃശ്യം 2 റീലീസ് തിയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം.. തീയതിയും അപ്‌ഡേറ്റുകളും കണ്ടു ഞെട്ടി ആരാധകർ.. – Kairali News | Kairali News Live

ദൃശ്യം 2 റീലീസ് തിയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം.. തീയതിയും അപ്‌ഡേറ്റുകളും കണ്ടു ഞെട്ടി ആരാധകർ..

Read Also

ADVERTISEMENT


ആരാധകരെ ഒട്ടാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു മോഹൻലാൽ ചിത്രം ദൃശ്യം 2 ഓടിടി പ്ലാറ്റ്ഫോം വഴി പ്രദർശനത്തിനെത്തുന്നു എന്ന വാർത്ത പുറത്തുവന്നത്. പുതുവത്സര ദിനത്തിൽ ചിത്രത്തിന്റെ ടീസർ പങ്കുവച്ചുകൊണ്ടായിരുന്നു ഈ അറിയിപ്പ് ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇപ്പോഴിതാ ഫെബ്രുവരി 20 മുതൽ ദൃശ്യം 2 ആമസോൺ പ്രൈമിൽ ലഭ്യമാകും എന്ന അറിയിപ്പാണ് വന്നിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്ന ദൃശ്യത്തിന്‍റെ രണ്ടാം ഭാഗമാണിത്.

ദൃശ്യം പോലൊരു വലിയ ചിത്രം ഓടിടി റിലീസ് ചെയ്യുന്നതിൽ പ്രധിഷേധിച്ചു നിരവധി വിമർശനങ്ങളും വന്നിരുന്നു. ഫിലിം എക്സിബിട്ടേഴ്‌സ്  അസോസിയേഷൻ പ്രസിഡന്റ്‌ ലിബർട്ടി ബഷീർ അടക്കമുള്ളവർ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു.  എന്നാൽ ആരെയും ചതിക്കാനോ, ഉപദ്രവിക്കാനോ വേണ്ടിയെടുത്ത തീരുമാനമല്ല ഇതെന്നും, സാമ്പത്തിക ലാഭം മാത്രമായിരുന്നു തന്റെ ലക്ഷ്യമെങ്കിൽ മോഹൻലാലിനെ വച്ച് ഞാൻ 10 പടം എടുക്കുമായിരുന്നു എന്നും ആശിർവാദിന്റെ മരക്കാർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ വേണ്ടിയാണു ദൃശ്യം 2 ആമസോണിനു വിറ്റതെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

 

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 2013 ൽ  പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ ദൃശ്യം. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ദൃശ്യവും, ദൃശ്യം 2 വും നിർമിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ, ഗണേഷ് കുമാർ, അഞ്ജലി നായർ, ജോയ് മാത്യു, അനീഷ് ജി നായർ തുടങ്ങിയവരാണ് ദൃശ്യം 2വിലെ പ്രധാന താരങ്ങൾ.

 

Get real time update about this post categories directly on your device, subscribe now.

Related Posts

Latest Updates

Don't Miss