എല്ലാ കേസിലും എം ശിവശങ്കറിന് ജാമ്യം; ജയില്‍ മോചിതനാകും

ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിന് ജാമ്യം. ഇതോടെ 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ശിവശങ്കര്‍ ജയില്‍ മോചിതനാവും.

നേരത്തെ സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനുതകുന്ന തെളിവുകളൊന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി താന്‍ എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമുള്ള ശിവശങ്കറിന്റെ വാദം പരിഗണിച്ച് രണ്ട് കേസുകളിലും ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍ പുതുതായി ഡോളര്‍ക്കടത്ത് കേസ് കൂടി ചാര്‍ജ് ചെയ്തതിനാല്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചില്ല. ഡോളര്‍ക്കടത്ത് കേസിലും ഇപ്പോള്‍ എറണാകുളം എസിജെഎം കോടതി ജാമ്യം അനുവദിച്ചതിനാലാണ് ശിവങ്കറിന് ജയില്‍മോചനം സാധ്യമായത്.

യജമാനന്‍മാരുടെ ഇച്ഛയ്ക്കനുസരിച്ചാണ് കേന്ദ്ര ഏജന്‍സികളെല്ലാം പെരുമാറുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു. അന്വേഷണ ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചട്ടുകമായാണ് പെരുമാറുന്നതെന്ന് ലാല്‍ കുമാര്‍ പ്രതികരിച്ചു.

ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മാത്രമേ കേന്ദ്ര ഏജന്‍സികള്‍ക്ക് ക‍ഴിഞ്ഞുള്ളുവെന്നും ആരോപണങ്ങളെ വെളിപ്പെടുത്തുന്ന തെളിവുകളൊന്നും കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ ക‍ഴിഞ്ഞില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News