കർഷകസമരം ഇന്ന്‌ പാർലമെൻറ്‌ ചർച്ചചെയ്യും; രാജ്യസഭയിൽ 3 എംപിമാർക്ക്‌ സസ്‌പെൻഷൻ

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കർഷകർ നടത്തുന്ന സമരം പാർലമെൻറ്‌ ഇന്ന്‌ ചർച്ചചെയ്യും. പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ്‌ ചർച്ചക്ക്‌ അനുമതി നൽകിയത്‌. രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്കുള്ള 15 മണിക്കൂറിൽ 5 മണിക്കൂറാണ്‌ കർഷക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുക.

സഭ നിർത്തിവെച്ച്‌ കാർഷിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ എളമരം കരിം രാജ്യസഭയിൽ നോട്ടീസ്‌ നൽകി. ചട്ടം 267 അനുസരിച്ചാണ്‌ നോട്ടീസ്‌.ഇന്നലെയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.ചർച്ച അനുവദിക്കാതിരുന്നതിനാൽ പ്രതിക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും വാക്‌ഔട്ട്‌ നടത്തുകയും ചെയ്‌തിരുന്നു. ബഹളത്തെ തുടർന്ന്‌ രണ്ടുതവണ സഭ നിർത്തിവെയ്‌ക്കുകയും ചെയ്‌തു.

അതേസമയം നടുത്തളത്തിലിറങ്ങി ബഹളം വെച്ച 3 എഎപി എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തു. ഒരു ദിവസത്തേക്കാണ്‌ സസ്‌പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News