മുന്നേ നടന്ന് മലയാളികൾ : ഡബ്ല്യുസിസിക്കു പിന്നാലെ ഇന്ത്യൻ വിമൻ റൈസിങ്


ഇന്ത്യൻ സിനിമയിൽ മലയാളം സിനിമകൾ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുണ്ട് എന്നത് അന്യ ഭാഷ നായികാ നായകന്മാർ നമ്മുടെ ഇൻഡസ്ട്രിയിൽ അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിക്കുമ്പോൾ തന്നെ മനസ്സിലാക്കാവുന്നതാണ്.‛ എവിടെയും മലയാളം വഴികാട്ടും ’എന്ന അവസ്ഥ പുതിയ കാര്യമല്ല. ഇതാ ചരിത്രം ആവർത്തിക്കപ്പെടുന്നു. വിമൻ ഇൻ സിനിമ കലക്ടീവ് എന്ന പേരിൽ വനിതകൾ മലയാള സിനിമാരംഗത്ത് മാറ്റത്തിന്റെ മർമ്മരം കേൾപ്പിച്ചപ്പോൾ അങ്ങ് ബോളിവുഡിലും ഉണ്ടായി അതിന്റെ അനുരണനങ്ങൾ.

പ്രമുഖ നിർമാതാക്കളായ ഏക്താ കപൂർ, ഗുനീത് മോംഗ, എഴുത്തുകാരിയും ഡയറക്ടറുമായ താഹിറ കശ്യപ് എന്നിവരാണ് ഇന്ത്യൻ വിമൻ റൈസിങ് (ഐഡബ്ല്യുആർ) എന്ന പേരിൽ വനിതാപ്രതിഭകൾക്ക് അർഹമായ ഇടം സിനിമയിൽ ഉറപ്പുവരുത്താനായി സംഘടന ഉണ്ടാക്കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച വിവരം സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഏക്താ കപൂർ ആണ് പുറത്തുവിട്ടത്. Of, By and For Women എന്നതാണ് പുതിയ സംഘടനയുടെ മുദ്രാവാക്യം.

നിലവിലെ നിശ്ശബ്ദത ഭേദിച്ച് ഇന്ത്യൻ വനിതാ ഫിലിംമേക്കേഴ്സിന്റെ ശബ്ദത്തിനു കൂടുതൽ മുഴക്കുകമുണ്ടാക്കുക എന്നതായിരിക്കും ലക്ഷ്യമെന്ന് ഏക്ത കപൂർ കുറിക്കുന്നു. കാണപ്പെടാത്തതും കേൾക്കപ്പെടാത്തതുമായ അനേകമനേകം വനിതാ സിനിമാപ്രവർത്തരുടെ ശ്രമങ്ങൾ ഇതിലൂടെ പുറംലോകത്തെത്തുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News