പിന്‍തുണയുമായി ഗ്രെറ്റ തുംബര്‍ഗും പോപ്പ് ഗായിക റിഹാനയും ഉള്‍പ്പെടെ പ്രമുഖര്‍; ഇന്ത്യയ്ക്ക് പുറത്തും ചര്‍ച്ചയായി കര്‍ഷകരുടെ മഹാസമരം

കേന്ദ്രം അവഗണിക്കും തോറും കര്‍ഷക സമരത്തിന് പിന്‍തുണയേറിവരുകയാണ്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ് ഉള്‍പ്പെടെ നിരവധി പേരാണ് കര്‍ഷക സമരത്തിന് പിന്‍തുണയുമായി രംഗത്തെത്തിയത്.

ഇന്റര്‍നെറ്റ് സൗകര്യം ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവച്ചാണ് ഗ്രെറ്റ തുംബര്‍ഗ് കര്‍ഷക സമരത്തിന് പിന്‍തുണയറിയിച്ചത്.

നമ്മള്‍ എന്തുകൊണ്ടാണ് കര്‍ഷക സമരത്തെ കുറിച്ച് സംസാരിക്കാത്തതെന്നാണ് പോപ്പ് ഗായിക റിഹാന കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ട്വീറ്റില്‍ ചോദിക്കുന്നത്.

മിയ ഖലീഫയും കര്‍ഷകര്‍ക്ക് പിന്‍തുണയുമായി രംഗത്തെത്തി.

ഐക്യപ്പെട്ട ജനതയെ നിങ്ങള്‍ക്ക് പരാജയപ്പെടുത്താനാവില്ലെന്നാണ് വനേസ നകാട്ടെയുടെ ട്വീറ്റ്.

കര്‍ഷകരെ പിന്‍തുണയ്ക്കുകയെന്നത് നമ്മുടെ മൗലികമായ ഉത്തരവാദിത്വമാണെന്ന് കാലാവസ്ഥാ പ്രവര്‍ത്തകയായ ലിന്‍സിപ്രിയ കങ്കുജം ട്വീറ്റ് ചെയ്തു.

കൊമേഡിയനും യൂട്യൂബറുമായ ലില്ലി സിംഗ് ടംകെഡ് ഇതൊരു മാനുഷിക പ്രശ്‌നമാണ് ഞാനും ഐക്യപ്പെടുന്നുവെന്നുമാണ് ട്വിറ്ററില്‍ കുറിച്ചത്.

ഞാന്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു അവരെ പിന്‍തുണയ്ക്കുക എന്നാണ് അമേരിക്കന്‍ കാലാവസ്ഥാ പ്രവര്‍ത്തകയായ ജെമി മാര്‍ഗോളിന്‍ ട്വീറ്റ് ചെയ്തത്.

കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകയും ആക്ടിവിസ്റ്റും ഗ്രീന്‍ ജനറേഷന്‍ ഇനീഷ്യേറ്റീവിന്റെ സ്ഥാപകയുമായ എലിസബത്ത് വത്തൂത്തിയും സിഎന്‍എന്‍ ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയ്തുകൊണ്ട് ഇന്ത്യയിലെ കര്‍ഷക സമരത്തോട് ഐക്യപ്പെട്ടു. ഇന്ത്യ അതിന്റെ സ്വന്തം ജനതയുടെ ജീവനെയും ജീവിതത്തെയും വിലമതിച്ചെ മതിയാവു എന്നാണ് എലിസബത്ത് ട്വീറ്റ് ചെയ്തത്.

ബ്രിട്ടീഷ് എംപിയായാ ക്ലൗഡിയ വെബ്ബര്‍, പ്രഫസറും എഴുത്തുകാരനുമായ ഖാലിദ് ബെയ്ഡന്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെ നിരവധി അക്കൗണ്ടുകളാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News