അരങ്ങേറ്റം അച്ഛന്റെ നായികയായി; ഇപ്പോള്‍ മകന്റെ നായിക:‛അമെയ്‌സിങ് അദിതി റാവു′


സൂഫിയും സുജാതയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അദിതി റാവു ഹൈദരി. മമ്മൂട്ടി ചിത്രമായ ‘പ്രജാപതി’യാണ് അദിതിയുടെ ആദ്യ ചിത്രം. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കിയ ചിത്രമായ പ്രജാപതിയാണ് അദിതിയുടെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോഴിതാ മമ്മൂട്ടിയുടെ മകനും മലയാളത്തിന്റെ യുവ സൂപ്പർതാരവുമായ ദുൽഖർ സൽമാന്റെ നായിക ആയി എത്തുകയാണ്.

പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഹേ സിനാമിക എന്ന ചിത്രത്തിലാണ് അദിതി ദുൽഖറിന്റെ നായികയായത്. വാരണം ആയിരം, മാൻ കരാട്ടെ, തെരി ഉൾപ്പടെ നിരവധി ചിത്രങ്ങൾക്കായി കൊറിയോഗ്രാഫറായി ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. മണിരത്‌നം ചിത്രം ഓകെ കൺമണിയിലെ ഒരു ഗാനത്തിൽ നിന്നാണ് ചിത്രത്തിന്‍റെ  പേര് കടം കൊണ്ടിരിക്കുന്നത്.

അദിതി റാവുവുവിനൊപ്പം കാജൽ അഗർവാളും ചിത്രത്തിൽ നായികയാവുന്നു. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ചിത്രം മലയാളത്തിലും, തമിഴിലുമായി റിലീസ് ചെയ്യും. 2006ൽ പുറത്തിറങ്ങിയ പ്രജാപതിയിൽ മമ്മൂട്ടിയുടെ നായികയായെങ്കിലും വലിയ സീനുകളൊന്നും അദിതിക്ക് ഉണ്ടായിരുന്നില്ല.

2007ൽ പുറത്തിറങ്ങിയ സൃങ്കാരത്തിന് ശേഷം അദിതി ബോളിവുഡിലേക്ക് ചുവട് വെച്ചു. ഡെൽഹി 6, യേ സാലി സിന്തഗി, റോക്ക്സ്റ്റാർ, ഖൂബ്സൂരത്ത്, വാസിർ, ഫിത്തൂർ, പദ്മാവത് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അദിതി പ്രധാന വേഷങ്ങൾ ചെയ്തു. പദ്മാവതിലെ മെഹ്റുന്നീസ എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുളള ഐഐഎഫ്എ പുരസ്‌കാരവും അദിതിക്ക് ലഭിച്ചു. മണിരത്നം സംവിധാനം ചെയ്ത ചെക്ക ചെവന്ത വാനത്തിലും അദിതി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.നെറ്റ്ഫ്ലിക്സ് ചിത്രം ദി ഗേൾ ഓൺ ദി ട്രെയിൻ, ദുൽഖർ ചിത്രം ഹേ സിനാമിക, തെലുങ്കു ചിത്രം മഹാ സമുദ്രം എന്നിവയാണ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന അദിതിയുടെ സിനിമകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News