
പി കെ ഫിറോസിനെതിരായ കത്വ – ഉന്നാവൊ ഫണ്ട് തട്ടിപ്പ് ശരിവെച്ച മുഈൻ അലി തങ്ങളുടെ നിലപാട് അനിവാര്യമായ മാറ്റത്തിൻ്റെ തുടക്കമാണ്.
ലീഗിലെ ജീർണതക്കെതിരായ പാണക്കാട് കുടുംബാംഗത്തിൻ്റെ പ്രതികരണം സ്വാഗതാർഹമെന്നും പി കെ ഫിറോസിനെതിരെ ഉയർന്ന കത്വ – ഉന്നാവൊ ഫണ്ട് വെട്ടിപ്പ് അന്വേഷിക്കണമെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലിം ലീഗിലെ സർവ ജീർണതകൾക്കും അഴിമതിക്കും തട്ടിപ്പുകൾക്കും കൂട്ടുനിൽക്കുന്ന ആത്മീയആസ്ഥാനമായ പാണക്കാട്നിന്ന് തന്നെ തിരുത്തൽ ശക്തികൾ കടന്നുവരുന്നത് നല്ല ലക്ഷണമാണെന്നും അത് പ്രതീക്ഷക്ക് വക നൽകുന്നുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
കശ്മീരിലെ കത്വവയിലും യു.പിയിലെ ഉന്നാവോയിലും ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാനും നിയമപോരാട്ടം നടത്താനുമെന്ന പേരിൽ മുസ്ലിം യൂത്ത് ലീഗ് പിരിച്ച ഒരു കോടിയോളം രൂപ പാർട്ടി നേതാവ് പി.കെ ഫിറോസിെൻറ നേതൃത്വത്തിൽ മുക്കി എന്ന ആരോപണം ശരിവെച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് മുഈനുദ്ദീൻ അലി ശിഹാബ് തങ്ങളുടെ നിലപാട് അനിവാര്യമായ ഒരു മാറ്റത്തിെൻറ തുടക്കമായി വേണം കാണാൻ.
ജ്വല്ലറി തട്ടിപ്പ് കേസിൽ എം.സി. ഖമറുദ്ദീനെയും കോഴക്കേസിൽ കെ.എം ഷാജിയെയും അഴിമതിക്കേസിൽ പി.കെ ഇബ്രാഹീം കുഞ്ഞിനെയും സംരക്ഷിക്കാനാണ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളുടക്കമുള്ള പാർട്ടി നേതൃത്വം കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നത്.
എന്നാൽ, ഇത്തരം കൊള്ളരുതായ്മകൾ ഇനിയും കണ്ടിരിക്കാൻ സാധ്യമല്ല എന്ന് പരോക്ഷ പ്രഖ്യാപനവുമായി പാണക്കാട്ടെ പുതിയ തലമുറ രംഗപ്രവേശം ചെയ്യുന്നതിെൻറ സൂചനയാണ് ഫിറോസിന് എതിരായ മുഈൻ തങ്ങളുടെ സാക്ഷ്യപ്പെടുത്തൽ.
പല തവണ ആവശ്യപ്പെട്ടിട്ടും പിരിച്ച പണത്തിെൻറ കണക്ക് ബോധിപ്പിക്കാനോ ഫണ്ട് അർഹതപ്പെട്ടവർക്ക് എത്തിക്കാനോ യൂത്ത് ലീഗ് നേതൃത്വം തയാറായിട്ടില്ല എന്ന ഗുരുതരമായ ആരോപണം ശരിവെക്കാൻ ഹൈദരലി തങ്ങളുടെ പുത്രൻ കൂടിയായ മുഈൻ അലി തങ്ങൾ മുന്നോട്ടുവന്നത് പാർട്ടിയിലെ ജീർണതക്കെതിരായ പോരാട്ടത്തിെൻറ തുടക്കമായി കാണേണ്ടതുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here