ലാൽ ജോസ് ചിത്രത്തിനു  പാക്കപ്പ് പറഞ്ഞ് പൂച്ച


സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവു’ സിനിമയുടെ ദുബായ് ഷെഡ്യൂൾ പൂർത്തിയായി. സിനിമയുടെ പേരു പോലെ   പൂച്ച ക്ലാപ്പ്ബോർഡിന്റെ ഇടയിലൂടെ തലയിട്ട് കരയുന്ന വിഡിയോ പോസ്റ്റ് ചെയ്താണ് ഷൂട്ട് പൂർത്തിയായ വിവരം ലാൽജോസ് അറിയിച്ചത്.

50 ദിവസം നീണ്ടുനിന്ന ഷെഡ്യൂളാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും സിനിമയിലുണ്ട്. യാസ്മിന എന്ന റഷ്യൻ യുവതിയും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളാണ്.

ചിത്രത്തിന്റെ തിരക്കഥ ഡോ: ഇക്ബാല്‍ കുറ്റിപ്പുറം. സുഹൈൽ കോയ ഗാനരചനയും ജസ്റ്റിൻ വർഗീസ് സംഗീതവും അജ്മൽ ബാബു ഛായാഗ്രണവും നിർവഹിക്കുന്നു. ബിജു മേനോൻ ചിത്രം 41 ആയിരുന്നു ഇതിന് മുമ്പ് പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News

Top
X