ദുൽഖറിസത്തിൻ്റെ ഒൻപത് വർഷങ്ങൾ; വാചാലനായി താരം, ആശംസകളേകി കൂട്ടുകാരും!

മലയാളത്തിൻ്റെ യുവതാരം ദുൽഖർ സൽമാൻ തൻ്റെ സിനിമാ കരിയർ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപത് വർഷങ്ങൾ. ശ്രീനാഥ് രാജേന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ മലയാളത്തിലേക്ക് അരങ്ങേറിയത്.

ഇന്നിതാ താരത്തിൻ്റെ സിനിമാ അരങ്ങേറ്റത്തിന് ഒൻപത് വർഷങ്ങൾ തികയുകയാണ്. ഇതിനോടകം 30 സിനിമകളിൽ അഭിനയിച്ച ദുൽഖർ സൽമാൻ ഇപ്പോൾ നിർമാതാവിന്റെ വേഷത്തിലും പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ട്. ഈ വേളയിൽ നിരവധി സിനിമാ താരങ്ങളും ദുൽഖറിൻ്റെ സുഹൃത്തുക്കളുമാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. തൻ്റെ ഒൻപത് വർഷത്തെ സിനിമായാത്രയെ പറ്റി വാചാലനായിരിക്കുകയാണ് ദുൽഖർ സൽമാനിപ്പോൾ. സിനിമയിൽ തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയും സ്നേഹവും പറഞ്ഞിരിക്കുകയാണ് ദുൽഖർ സൽമാൻ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News