ലീഗില്‍ ഇതൊന്നും പുതുമയല്ല; മുസ്ലിം ലീഗിന്റെ ഫണ്ട് തിരിമറി വിവാദം ജലീല്‍ ജെ.ബി ജംഗ്ഷനില്‍ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രതികരണം

ലീഗില്‍ നിന്ന് പുറത്തുവന്നതിലുള്ള പ്രധാന കാരണമെന്തെന്ന ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന്, ഫണ്ട് തിരിമറി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് താന്‍ വിമതനായി മാറുകയായിരുന്നു എന്നായിരുന്നു ജെ.ബി ജംഗ്ഷനില്‍ കെ.ടി ജലീലിന്റെ മറുപടി.

തിരിമറി ചോദ്യം ചെയ്യുന്നവര്‍ എങ്ങനെയാണ് ലീഗില്‍ ഒറ്റപ്പെടുന്നത് എന്നാണ് ജലീല്‍ ചൂണ്ടിക്കാട്ടിയത്. കത്വ- ഉന്നാവോ ഫണ്ട് തിരിമറി ചെയ്തതിന് ലീഗിനകത്ത് നിന്ന് തന്നെ പി.കെ ഫിറോസിനെതിരെ ആരോപണമുയരുന്ന സാഹചര്യത്തില്‍ ആ മറുപടി പ്രസക്തമാകുകയാണ്.

ജെ.ബി ജംഗ്ഷനില്‍ കെ.ടി ജലീല്‍ അന്ന് പറഞ്ഞ പല പ്രസ്താവനകളും ഇന്ന് ശരിയായി മാറിയിരിക്കുകയാണ്. അന്നത്തെ ജലീലിന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറുകയാണ് ഈ സാഹചര്യത്തില്‍.

മുസ്ലീംലീഗ് പല ഫണ്ടുകളും ശേഖരിക്കുകയും വിതരണം ചെയ്യാതെ വയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ താന്‍ എതിര്‍ത്തിരുന്നതാണ് തന്നോടുള്ള പല പ്രശ്‌നങ്ങളുടെയും തുടക്കം.

ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട് മുതലായ ഫണ്ടുകള്‍ക്ക് വേണ്ടി മുസ്ലിംലീഗ് പണം പിരിച്ചിരുന്നു. എന്നാല്‍ അതൊന്നും വിതരണം ചെയ്തില്ല എന്നതാണ് സത്യവസ്ഥ.

നമ്മള്‍ ഒരു ആവശ്യത്തിന് പണം പിരിവ് നടത്തിയാല്‍ അതിനുവേണ്ടി മാത്രം ആ പണം ഉപയോഗിക്കണമെന്ന് താന്‍ പറഞ്ഞതുമുതലാണ് തന്നോട് ലീഗിന് അസംതൃപ്തി തുടങ്ങിയത്.

എന്നാല്‍ അന്ന് മന്ത്രി പറഞ്ഞതിനെല്ലാം വളരം പ്രസക്തിയാണ് ഇപ്പോവുള്ളത്. മന്ത്രി കെ.ടി ജലീല്‍ ജെ.ബി ജംഗഷനില്‍ നടത്തിയ മറുപടി ഒരിക്കല്‍ കൂടി കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here