നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭാ യോഗം

നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മന്ത്രിസഭാ യോഗത്തിന്റെതാണ് നിര്‍ണായക തീരുമാനം. നേരത്തെ ഹിന്ദു നാടാര്‍, SIUC വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണമുണ്ടായിരുന്നത്.

പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസം കൂടി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മതവ്യത്യാസമില്ലാതെ എല്ലാ നാടാര്‍ വിഭാഗക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ ഹിന്ദു നാടാര്‍, എസ്.ഐ.യു.സി. നാടാര്‍ വിഭാഗക്കാര്‍ക്ക് ജോലിക്ക് ഒരു ശതമാനം സംവരണമുള്ളത്. ലത്തീന്‍ കത്തോലിക്കാ സഭയില്‍ ഉള്‍പ്പെട്ട നാടാര്‍ വിഭാഗക്കാര്‍ക്ക് ലത്തീന്‍ സഭയ്ക്കുള്ള സംവരണവും ലഭിക്കുന്നുണ്ട്.

എന്നാല്‍, ഇതിലൊന്നും പെടാത്ത വിവിധ ക്രിസ്ത്യന്‍ സഭകളിലും മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്ന നാടാര്‍ വിഭാഗക്കാര്‍ക്കാണ് പുതുതായി സംവരണം ലഭിക്കുക.

ഒ.ബി.സി. വിഭാഗത്തിന് നിലവില്‍ മൂന്നുശതമാനം സംവരണമാണുള്ളത്. സംവരണമില്ലാത്ത നാടാര്‍ വിഭാഗവും അവരുള്‍പ്പെടുന്ന വിവിധ മതനേതൃത്വവും ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടത്.

ഇതിനു പുറമെ കാലാവധി കഴിയുന്ന പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആറ് മാസത്തെക്കാണ് നീട്ടുക.

അടുത്ത പി എസ് സി യോഗത്തിന്റെ അടിസ്ഥാനത്തിലാകും ഏതൊക്കെ പട്ടികകള്‍ക്കാണ് തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുക എന്ന് വ്യക്തമാകുക. ഉദ്യോഗാര്‍ത്ഥികളുടെ വലിയ ആശങ്കയ്ക്ക് കൂടിയാണ് സര്‍ക്കാര്‍ തീരുമാനത്തിലൂടെ വിരാമമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News