ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ മുഖ്യമന്ത്രിക്ക് എതിരെ ജാതീയ അധിക്ഷേപവുമായി കെ സുധാകരൻ

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ മുഖ്യമന്ത്രിക്ക് എതിരെ ജാതീയ അധിക്ഷേപവുമായി കെ സുധാകരന്‍.ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത് എന്നായിരുന്നു സുധാകരന്റെ പ്രസംഗം.അതേ സമയം ഐശ്വര്യ കേരള യാത്രയുടെ കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ സ്വീകരണം കോണ്‍ഗ്രസുകര്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള കൂട്ട തല്ലില്‍ കലാശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിക്കുന്നതിനായിരുന്നു ഐശ്വര്യ കേരള യാത്രയുടെ വേദി കെ സുധാകരന്‍ ഉപയോഗിച്ചത്.തലശ്ശേരിയില്‍ നടന്ന സ്വീകരണ യോഗത്തിലായിരുന്നു രൂക്ഷമായ അധിക്ഷേപം.ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് യാത്ര ചെയ്യുന്നത് എന്നായിരുന്നു സുധാകരന്റെ പ്രസംഗം.

പ്രതിപക്ഷ നേതാവും യു ഡി എഫ് ഘടക കക്ഷി നേതാക്കളും ഉള്‍പ്പെട്ട വേദിയില്‍ വച്ചായിരുന്നു സുധാകരന്റെ മുഖ്യ മന്ത്രിക്ക് എതിരായ ആക്ഷേപങ്ങള്‍ .സുധാകരന്റെ പരാമര്‍ശത്തിന് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്.

അതേ സമയം കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ സ്വീകരണ യോഗത്തിലാണ് എ, ഐ ഗ്രൂപ്പുകാര്‍ ഏറ്റു മുട്ടിയത്. മലയോര മേഖലയില തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പഴിചാരിയായിരുന്നു കൂട്ട തല്ല്.

കോവിഡ് പ്രോട്ടോക്കോളിന്റെ പരസ്യമായ ലംഘനമാണ് ചെന്നിത്തലയുടെ യാത്രയില്‍ ഉടനീളം കണ്ടത്.ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ തളിപ്പറമ്പിലെ ശ്രീകണ്ഠപുറത്തും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് കേസ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News