വീട്ടമ്മയെയും രണ്ടുമക്കളെയും കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സൂചന

പാലക്കാട് തൃത്താല ആലൂരില്‍ വീട്ടമ്മയെയും രണ്ടുമക്കളെയുംകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറും നാലും വയസ്സുമുള്ള കുട്ടികളെയും28 വയസ്സുള്ള മാതാവുമാണ് മരിച്ചത്. കുടുംബ വഴക്കുമൂലം ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

ആട്ടയില്‍പ്പടി കുട്ടി അയ്യപ്പന്‍ മകള്‍ ശ്രീജ, മക്കളായ ആറ് വയസ്സുകാരന്‍അഭിഷേക്, 4 വയസ്സുള്ള അഭിനവ്എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണി മുതല്‍ ശ്രീജയെയും മക്കളെയും കാണാതായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ തൃത്താല പോലീസില്‍ പരാതി നല്‍കി. ഇന്നുരാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് കുട്ടികളിലൊരാളുടെ മൃതദേഹം കിണറിലെ വെള്ളത്തിന് മുകളില്‍ പൊങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്.

ഷൊര്‍ണ്ണൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൂന്ന് പേരുടെയും മൃതദേഹം കരക്കെത്തിച്ചത്. മേഴത്തൂര്‍ സ്വദേശിയായ ഭര്‍ത്താവ് യതീന്ദ്രനുമായി കുടുംബ വഴക്ക് പതിവാണെന്നും അതിനാല്‍ ശ്രീജ ഇടക്ക് സ്വന്തം വീട്ടില്‍ വന്നു താമസിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി, മുരളീധരന്‍ തൃത്താല സിഐ വിജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News