കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് ദില്ലി പോലിസ് തടഞ്ഞു

കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് ദില്ലി പോലിസ് തടഞ്ഞു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എ, എന്‍എസ്യുഐ, സംഘടനകള്‍ ഉള്‍പ്പടെ 19 ഓളം സംഘടനകള്‍ ആണ് പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്.

തുടര്‍ന്ന് ദില്ലിയിലെ മണ്ടിഹൗസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. സമരം ചെയ്യുന്ന കര്‍ഷകരുടെ ഒപ്പമാണ് രാജ്യത്തെ വിദ്യാര്‍ഥികള്‍ എന്ന് ജെഎന്‍യുഎസ്യു പ്രസിഡന്റ് ഐഷി ഘോഷ്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് രാകേഷ് തികയത് മഹാപഞ്ചായത്തില്‍ വ്യക്തമാക്കി

അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുവജന സംഘടനകള്‍ ഇന്ന് ദില്ലിയില്‍ നടത്തിയ റാലിയാണ് ദില്ലി പോലിസ് തടഞ്ഞത്. മണ്ടി ഹൗസ് മുതല്‍ ജന്‍പത് വരെ നടത്താനിരുന്ന യുവജന റാലി, ബാരിയ്‌ക്കേടുകള്‍ നിരത്തി ദില്ലി പോലിസ് തടയുകയായിരുന്നു.

തുടര്‍ന്ന് മണ്ടി ഹൌസില്‍ സംഘടനകള്‍ പ്രതിഷേധിച്ചു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, ജെഎന്‍യു സ്റ്റുഡന്റസ് യൂണിയന്‍, എഐഎസ്എ, എന്‍എസ്യുഐതുടങ്ങി 19ത്തോളം വിദ്യാര്‍ത്ഥി സംഖ്ടനകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ തള്ളിക്കളയണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ വിദ്യാര്‍ഥികള്‍ കര്‍ഷകരുടെ കൂടെയാണെന്ന് എസ്എഫ്‌ഐ ദില്ലി സംസ്ഥാന കമ്മിറ്റി അംഗവും ജെഎന്‍യുഎസ്യു പ്രസിഡന്റും ആയ ഐഷി ഘോഷ് വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള് പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ സമയം നല്കുമെന്നും അനുകൂല നടപടി ഇല്ലെങ്കില് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്നും ബികെയു നേതാവ് രാകേഷ് തികയത് ഹരിയനയില്‍ ചേര്‍ന്ന കര്‍ഷക മഹാപഞ്ചായത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here