ഐശ്വര്യ കേരള യാത്ര എന്നല്ല, കൊറോണ വ്യാപന യാത്ര എന്നാണ് പേരിടേണ്ടത്; ഇത് കാണുമ്പോള്‍ പണ്ട് രാജന്‍ പാടിയ ആ പാട്ടാണ് വരുന്നത്;  ബെന്യാമിന്‍

ഐശ്വര്യ കേരള യാത്ര എന്നല്ല, കൊറോണ വ്യാപന യാത്ര എന്നാണ് ഇതിനു പേരിടേണ്ടതെന്ന് എഴുത്തുകാരന്‍ ബെന്ന്യാമിന്‍. ഈ ചിത്രം കാണുമ്പോള്‍ പണ്ട് രാജന്‍ പാടിയ ആ പാട്ടില്ലേ അത് ഓര്‍മ്മ വരുന്നത് എനിക്ക് മാത്രമാണോ സാര്‍ എന്നും അദ്ദേഹം ചോദിക്കുന്നു.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല ആള്‍ക്കൂട്ടത്തിന് നടുവില്‍ നില്‍ക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്താണ് ബെന്യാമിന്‍ വിമര്‍ശനം ഉന്നയിച്ചത്.

ഐശ്വര്യ കേരള യാത്ര എന്നല്ല, കൊറോണ വ്യാപന യാത്ര എന്നാണ് ഇതിനു പേരിടേണ്ടത്. ഈ ചിത്രം കാണുമ്പോൾ പണ്ട് രാജൻ പാടിയ ആ പാട്ടില്ലേ അത് ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ സാർ.

ഐശ്വര്യ കേരള യാത്ര എന്നല്ല, കൊറോണ വ്യാപന യാത്ര എന്നാണ് ഇതിനു പേരിടേണ്ടത്. ഈ ചിത്രം കാണുമ്പോൾ പണ്ട് രാജൻ പാടിയ ആ പാട്ടില്ലേ അത് ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ സാർ. 😜

Posted by Benyamin on Tuesday, 2 February 2021

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ഐശ്വര്യ കേരള യാത്രക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കോണ്‍ഗ്രസ് നേതാവ് സി. പി ജോണ്‍ തുടങ്ങി 26 യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കണ്ണൂരില്‍ കേസ്. കൊവിഡ് മാനദണ്ഡം ലംഘിച്ചു എന്ന് കാണിച്ച് പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരം തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമെ, കണ്ടാലറിയാവുന്ന 400 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.

ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്ര പര്യടനത്തിന്റെ സമാപന ചടങ്ങ് തളിപ്പറമ്പില്‍ വെച്ചായിരുന്നു നടന്നത്. ഈ ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വന്‍ ആള്‍ക്കൂട്ടം പങ്കെടുത്തു എന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here