അറിവില്ലാത്തവര്‍ റിഹാനയെ ഒരു കര്‍ഷക നേതാവാക്കി ; രാജ്യം എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് റിഹാനയെ ആവശ്യമില്ല, റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി അര്‍ണാബ് ഗോസ്വാമി

കര്‍ഷക സമരത്ത പിന്തുണച്ച് ട്വീറ്റ് ചെയ്ത പോപ് ഗായിക റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി. എംഎസ്പിയുടെ പൂര്‍ണ്ണരൂപം പോലും റിഹാനയ്ക്ക് അറിയില്ലെന്നന്നും അല്പജ്ഞാനികള്‍ റിഹാനയെ ഒരു കര്‍ഷക നേതാവായി ഉയര്‍ത്തിക്കൊണ്ടുവരുകയാണെന്നുമായിരുന്നു കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന അര്‍ണാബിന്റെ വിമര്‍ശനം.

‘എം.എസ്.പിയുടെ പൂര്‍ണ്ണരൂപം പോലും അറിയാത്തയാളാണ് റിഹാന. അക്ഷരഭ്യാസം അല്പം മാത്രമുള്ള ചിലര്‍ റിഹാനയെ ഒരു കര്‍ഷകനേതാവാക്കിയിരിക്കുകയാണ് . ഇന്ത്യയെ എങ്ങനെ ഭരിക്കണമെന്ന് റിഹാനയോ ഗ്രെറ്റയോ പറഞ്ഞു തരേണ്ടതില്ല. ഇവിടെ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെടാത്തവരില്‍ ചിലര്‍ സര്‍ക്കാരിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഇതുപോലുള്ള സെലിബ്രിറ്റികളുടെ പ്രസ്താവനകളെ പിന്തുണയ്ക്കുകയാണ്,’ എന്നാണ് അര്‍ണാബ് ട്വിറ്ററില്‍ കുറിച്ചത്.

ട്വിറ്ററിലെ അറിയപ്പെടാത്ത 20 പേര്‍ ചേര്‍ന്ന് റിഹാനയെ തങ്ങളുടെ തിരഞ്ഞെടുത്ത നേതാവാക്കിയിരിക്കുകയാണ്. റിഹാനയ്ക്ക് ആശംസകള്‍. അവര്‍ ഇനി ഏത് പാര്‍ട്ടിയില്‍ പോകുന്നുവെന്ന് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും അര്‍ണബ് കുറിച്ചു.

ട്വിറ്ററില്‍ പത്ത് കോടിയിലധികം ഫോളോവര്‍മാരുള്ള പോപ് ഗായികയാണ്  റിഹാന.

കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെ റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെയാണ് ഗായികയ്ക്കെതിരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്‌ക്കെതിരെയാണ് ട്വിറ്ററില്‍ സംഘപരിവാര്‍ അധിക്ഷേപം നടക്കുന്നത്.

അടിമത്വത്തെ ന്യായീകരിച്ചു പോലും റിഹാനയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. പല കമന്റുകളും പ്രസിദ്ധീകരണ യോഗ്യം പോലുമല്ല.’എന്തുകൊണ്ടാണ് ഇതേപ്പറ്റി നമ്മള്‍ സംസാരിക്കാത്തത്?,’ എന്നായിരുന്നു എന്ന ഹാഷ്ടാഗോടെ റിഹാന ട്വിറ്ററില്‍ കുറിച്ചത്. നിരവധി പേര്‍ റിഹാനയുടെ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ടായിരുന്നു പലരും ട്വീറ്റ് ചെയ്തത്.

പോപ് ഗായികയായ റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്, മിയ ഖലീഫ തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News