‘ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യവും ആക്രമിക്കപ്പെട്ടിരിക്കുകയാണ്, കര്‍ഷക സമരത്തിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹം’ ; കര്‍ഷക സമരത്തെ പിന്തുണച്ച് കമല ഹാരിസിന്റെ അനന്തരവള്‍

കര്‍ഷസമരത്തെ പിന്തുണച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രശസ്തര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിനു പിന്നാലെ കര്‍ഷക സമരത്തെ പിന്തുണച്ച് അഭിഭാഷകയും എഴുത്തുകാരിയുമായ മീന ഹാരിസും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സഹോദരി മായ ഹാരിസിന്റെ മകളാണു മീന. കമല ഹാരിസിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും വലിയ പങ്കു വഹിച്ച വ്യക്തിയാണ് മീന.

‘ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യം ആക്രമിക്കപ്പെട്ടത് ഒരു മാസം മുന്‍പല്ല. ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യവും ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഇത് രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. കര്‍ഷക സമരത്തിനെതിരെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് നിരോധനവും അര്‍ധസൈനികരുടെ അക്രമങ്ങളും പ്രതിഷേധാര്‍ഹമാണ്’ എന്നാണ് മീന ഹാരിസ് ട്വിറ്ററില്‍ കുറിച്ചത്. ജനുവരി ആദ്യം യുഎസ് ക്യാപ്പിറ്റലില്‍ നടന്ന കലാപത്തെയും ഇന്ത്യയില്‍ കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനെയും മീന താരതമ്യപ്പെടുത്തി.

പോപ്പ് താരം റിഹാനയ്ക്കും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യൂന്‍ബര്‍ഗിനും പിന്നാലെയാണ് കര്‍ഷക സമരത്തെ പിന്തുണച്ച് മീന ഹാരിസും രംഗത്തെത്തിയത്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെ റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെയാണ് ഗായികയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്ക്കെതിരെയാണ് ട്വിറ്ററില്‍ സംഘപരിവാര്‍ അധിക്ഷേപം നടക്കുന്നത്.

കര്‍ഷക സമരത്ത പിന്തുണച്ച് ട്വീറ്റ് ചെയ്ത പോപ് ഗായിക റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി രംഗത്തെത്തിയിരുന്നു. അല്പജ്ഞാനികള്‍ റിഹാനയെ ഒരു കര്‍ഷക നേതാവായി ഉയര്‍ത്തിക്കൊണ്ടുവരുകയാണെന്നായിരുന്നു കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന അര്‍ണാബിന്റെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News