ഭൂരഹിതര്‍ ഇല്ലാത്ത കേരളം; ഇടത് സര്‍ക്കാര്‍ വിതരണം ചെയ്തത് നാലര വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം പട്ടയം

ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്നത് പ്രഖ്യാപിത ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു. ആ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി നാലര വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം പട്ടയമാണ് ഈ സര്‍ക്കാര്‍ വിതരണം ചെയ്തത്.

ഇതുവരെ 1,63,691 പട്ടയങ്ങളാണ് നല്‍കിയത്. ഈ മാസം 14 ജില്ലകളിലായി 13,020 പട്ടയങ്ങള്‍ കൂടെ വിതരണം ചെയ്യുന്നതോടെ മൊത്തം പട്ടയങ്ങളുടെ എണ്ണം 1,76,711 ആകും.

ഇതുവരെ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് തൃശൂര്‍ ജില്ലയിലാണ്, 41,387 പട്ടയം. 2500 പട്ടയങ്ങളാണ് തൃശൂരില്‍ പുതുതായി വിതരണത്തിനൊരുങ്ങുന്നത്.

അവസാന ഘട്ട പട്ടയ വിതരണത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്. 6008 പട്ടയങ്ങളാണ് ഇവിടെ വിതരണത്തിന് തയ്യാറായത്. ഇതില്‍ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന പട്ടയങ്ങളും ഉള്‍പ്പെടും.

ഇതുവരെ 56 പട്ടയ മേളകളാണ് പതിനാല് ജില്ലകളിലായി സര്‍ക്കാര്‍ സംഘടിപ്പിച്ചത്. വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചും പട്ടയ വിതരണത്തില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാവശ്യമായ സത്വര നടപടികള്‍ കൈക്കൊണ്ടും കഴിയാവുന്നത്ര ഭൂമി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.

കൈവശമുണ്ടായിരുന്ന ഭൂമി പതിച്ചു കിട്ടിയാലും കൈവശമില്ലാത്ത ഭൂമി പതിച്ചു കിട്ടിയാലും അത് ബാങ്കുകളില്‍ ഈടുവച്ച് ലോണ്‍ എടുക്കുന്നതിനും മറ്റും സഹായിക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തതും ഈ സര്‍ക്കാറിന്റെ കാലത്താണ്.

ഭൂരഹിതർ ഇല്ലാത്ത കേരളം എന്നത് പ്രഖ്യാപിത ഈ സർക്കാരിൻ്റെ പ്രഖ്യാപിത നയമായിരുന്നു. ആ ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി…

Posted by Pinarayi Vijayan on Wednesday, 3 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News