മുംബൈയിൽ ലോക്കൽ ട്രെയിൻ പുനരാരംഭിച്ച ദിവസത്തെ ഹൃദയസ്പർശിയായ ഫോട്ടോ

ഏതാണ്ട് പത്തു മാസത്തിന് ശേഷം ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ മുംബൈയുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു.

ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോപാധിയായ ട്രെയിനുകളില്‍ വീണ്ടും ഓടി കയറുമ്പോള്‍ മുംബൈ വാസികള്‍ വൈകാരികമാകുകയിരുന്നു. പലരും തൊട്ടു വന്ദിച്ചാണ് ട്രെയിനുകളില്‍ കയറിയത്.

അത്തരത്തിലൊരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.  ഈ ചിത്രം മുംബൈയിലെ ശരാശരി ജനങ്ങളുടെ വികാരമാണ് പങ്കു വച്ചത്.

നഗരത്തിന്റെ ലൈഫ് ലൈന്‍ തിരിച്ചെത്തിയതിലുള്ള സന്തോഷം മറച്ചു വയ്ക്കാതെയാണ് പലരും ലോക്കല്‍ ട്രെയിനുകളെ വരവേറ്റത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഫോട്ടോയ്ക്ക് കീഴിലുള്ള അഭിപ്രായങ്ങളും ഇതേ വികാരമാണ് പങ്കു വയ്ക്കുന്നത്.

മുംബൈയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ഇത് മനസ്സിലാകൂ എന്നാണ് പലരും അഭിപ്രായപ്പെട്ടത് .

മുംബൈ വാസികള്‍ക്ക് ലോക്കല്‍ ട്രെയിന്‍ എത്രമാത്രം അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കാന്‍ ഈ ഒരു ചിത്രം മാത്രം മതി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here