മാമാങ്കം നായിക പ്രാചി തെഹ്‌ലാനെതിരെ ആസഭ്യവര്‍ഷം ; നാല് പേര്‍ അറസ്റ്റില്‍

മാമാങ്കം ചിത്രത്തിലെ നായിക പ്രാചി തെഹ്‌ലാന്റെ കാറിനെ പിന്തുടര്‍ന്ന് അസഭ്യം സംസാരിച്ച നാല് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു പ്രാചി തെഹ്‌ലാന്റെ കാറിനെ പിന്തുടര്‍ന്ന പ്രതികള്‍ മദ്യപിച്ച് ലക്കുകെട്ട് അസഭ്യം സംസാരിക്കുകയായിരുന്നു. ഡല്‍ഹിയിലെ രോഹിണി എന്ന സ്ഥലത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോയ പ്രാചി തെഹ്‌ലാനെ പിന്തുടരുകയും വീട്ടിലെത്തി കാര്‍ നിര്‍ത്തിയപ്പോള്‍ യുവാക്കള്‍ പുറത്തിറങ്ങി അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടി നല്‍കിയ പരാതിയിലാണ് പോലീസ് അസഭ്യം പറഞ്ഞ 4 പേരെ അറസ്റ്റ് ചെയ്തത്. പിടികൂടുമ്പോള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മാമാങ്കം സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി എത്തി മലയാള സിനിമയില്‍ ഇടം നേടിയ നടിയാണ് പ്രാചി തെഹ്‌ലാന്‍. ഡല്‍ഹി സ്വദേശിയും ബിസിനസുകാരനുമായ രോഹിത് സരോഹയാണ് പ്രാചിയുടെ ഭര്‍ത്താവ്. അടുത്തിടെയാണ് ഇരുവരുയെടും വിവാഹം കഴിഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here