കൊട്ടേഷന്‍ സംഘത്തിന്റെ അവസാനത്തെ ഉഡായിപ്പുകേസിലും ശ്രീ എം ശിവശങ്കറിന് ജാമ്യം കിട്ടിയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.
സന്തോഷം തോന്നണമെങ്കില്‍ ഈ കേസുകളില്‍ അദ്ദേഹം നിരപരാധി എന്ന് കോടതി തീരുമാനിക്കണമെന്നും ഒരു ദുരിതപര്‍വ്വം അവസാനിച്ചു എന്ന ഒരാശ്വാസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ശിവശങ്കര്‍ എന്ന മനുഷ്യനെപ്പറ്റി ഈ ഫേസ്ബുക്കില്‍ അടക്കം വഴിനീളെ അപരാധം പറഞ്ഞും അശ്ലീലം പറഞ്ഞും നടന്ന പുംഗവന്മാര്‍ക്കു ഉളുപ്പ് തോന്നണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ:
കൊട്ടേഷന്‍ സംഘത്തിന്റെ അവസാനത്തെ ഉഡായിപ്പുകേസിലും ശ്രീ എം ശിവശങ്കറിന് ജാമ്യം കിട്ടി. അദ്ദേഹം ഇന്ന് മിക്കവാറും പുറത്തുവന്നേക്കും. പ്രത്യേകിച്ച് സന്തോഷം ഒന്നുമില്ല; ഒരു ദുരിതപര്‍വ്വം അവസാനിച്ചു എന്ന ഒരാശ്വാസം മാത്രം. സന്തോഷം തോന്നണമെങ്കില്‍ ഈ കേസുകളില്‍ അദ്ദേഹം നിരപരാധി എന്ന് കോടതി തീരുമാനിക്കണം.
അഞ്ചുപൈസയുടെ തെളിവില്ലാത്ത കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചും നിയമം ദുരുപയോഗിച്ചും ഒരു നിരപരാധിയെ കൊല്ലാക്കൊല ചെയ്ത കൊട്ടേഷന്‍ സംഘം കൈകെട്ടിനിന്നു കോടതിയില്‍ ഉത്തരം പറയണം.
വസ്തുതാന്വേഷണം എന്ന സ്വന്തം പ്രൊഫഷന്റെ പ്രാഥമിക ഉത്തരവാദിത്വംപോലും വ്യഭിചാരിച്ച ഇരുമ്പുക്കൈ മായാവിമാരോടും അവരുടെ എഡിറ്റര്‍മാരോടും അവരുടെ മക്കളും കൊച്ചുമക്കളും ചോദിക്കണം, പത്രപ്രവര്‍ത്തനം എന്ന പേരില്‍ നിങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്ന്.
ശിവശങ്കര്‍ എന്ന മനുഷ്യനെപ്പറ്റി ഈ ഫേസ്ബുക്കില്‍ അടക്കം വഴിനീളെ അപരാധം പറഞ്ഞും അശ്ലീലം പറഞ്ഞും നടന്ന പുംഗവന്മാര്‍ക്കു ഉളുപ്പ് തോന്നണം.
ആഗ്രഹങ്ങളാണ്.
വെറും ആഗ്രഹങ്ങള്‍.
കൊട്ടേഷൻ സംഘത്തിന്റെ അവസാനത്തെ ഉഡായിപ്പുകേസിലും ശ്രീ എം ശിവശങ്കറിന് ജാമ്യം കിട്ടി; അദ്ദേഹം ഇന്ന് മിക്കവാറും…
Posted by KJ Jacob on Wednesday, 3 February 2021
Get real time update about this post categories directly on your device, subscribe now.